Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 11:31 am

Menu

Published on June 21, 2013 at 2:18 pm

വോള്‍വോയുടെ പുതിയ ക്രോസ് കണ്‍‌ട്രി

volvo-v40-cross-country-launched-in-kerala

ജര്‍മന്‍ കമ്പനികളായ ബി എം ഡബ്ല്യൂ എക്സ് വണ്‍, ഔഡി ക്യുത്രീ, മെഴ്സിഡീസ് ബെന്‍സ് ബി ക്ലാസ് എന്നീ മോഡലുകള്‍ക്ക് എതിരാളിയായി സ്വീഡിഷ് കമ്പനി വോള്‍വോ ലക്ഷ്വറി കോം‌പാക്ട് ക്രോസ് ഓവറായ വി 40 ക്രോസ് കണ്‍‌ട്രി പുറത്തിറക്കി.

150 ബി‌എച്ച്പി-350 എന്‍ എം ശേഷിയുള്ള രണ്ടു ലീറ്റര്‍, അഞ്ചു സിലിണ്ടര്‍,ഡീസല്‍ എന്‍‌ജിനാണ് വി 40 ക്രോസ് കണ്‍‌ട്രിയ്ക്ക് കരുത്തേകുന്നത്. മാന്വല്‍ മോഡുള്ള ആറു സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ ട്രാന്‍സ്മിഷനാണിതിന്. ലീറ്ററിന് 16.81 കിമീ മൈലേജ് എ ആര്‍ എ ഐ സാക്ഷ്യപ്പെടുത്തുന്നു. 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 9.3 സെക്കന്‍ഡ് ഇലക്ട്രിക് സണ്‍ റൂഫ്, ഏഴു എയര്‍ബാഗുകള്‍, എല്‍‌ഇഡി ലാംപുകള്‍, സണ്‍‌റൂഫ്, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, ക്രൂസ് കണ്‍‌ട്രോള്‍ എന്നിവയുണ്ട്.

28.50 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്‌‌ഷോറൂം വില. നിലവില്‍ 70 ബുക്കിങ് ലഭിച്ച ക്രോസ് കണ്‍‌ട്രിയ്ക്ക് ഈ വര്‍ഷം 120ലേറെ വില്‍‌പ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News