Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:00 am

Menu

Published on March 8, 2016 at 4:08 pm

ഭാര്യയെ വില്‍ക്കാനുണ്ട്; വില ഒരു ലക്ഷം രൂപ… ഭർത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

want-to-sell-my-wife-for-rs-1-lakh-debt-ridden-mans-fb-post

ഭാര്യയെ വില്‍ക്കാനുണ്ടെന്ന് ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഭാര്യയുടെ പരാതിയില്‍ 30കാരന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മദ്ധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലാണ് മുപ്പതുകാരനായ ദിലീപ് മാലി ഭാര്യയെ വിറ്റ് കടം വീട്ടാന്‍ ശ്രമിച്ചത്.ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‌പെട്ടതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് അന്വേഷിച്ചെത്തുന്നതിന് മുന്‍പേ ഭര്‍ത്താവ് ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഭാര്യയുടെ ഫോട്ടോ സഹിതമാണിയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൂടാതെ രണ്ടര വയസുള്ള മകളുടേയും ഫോട്ടോ ഇയാള്‍ പോസ്റ്റിട്ടു. സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷം താല്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന അപേക്ഷയും പോസ്റ്റിനൊപ്പമുണ്ടായിരുന്നു.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ദമ്പതികളുടെ വിവാഹം. തുടര്‍ന്നിവര്‍ ഇന്‍ഡോറിലാണ് വാടകയ്ക്ക് താമസിച്ചത്. ഇവിടെ വെച്ച് നിരവധി പേരില്‍ നിന്നും ഇയാള്‍ വായ്പ വാങ്ങി. ഒടുവില്‍ പണം തിരികെ നല്‍കാനാകാതെ സ്വന്തം നാട്ടിലേയ്ക്ക് സ്ഥലം വിട്ടു. ഇതോടെ യുവതിയും മകളും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Loading...

Leave a Reply

Your email address will not be published.

More News