Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:23 am

Menu

Published on September 2, 2013 at 11:50 am

ഇ മെയിലില്‍ ജോബ് ഓഫറുമായി തട്ടിപ്പുകാര്‍ : ജാഗ്രതൈ!

warning-fraudulent-email-job-offers

യു കെയിലും മറ്റു രാജ്യങ്ങളിലും സ്വദേശത്തുമുള്ള നൂറുകണക്കിന് മലയാളികളാണ് ഇ മെയിലില്‍ ജോബ് ഓഫർ തട്ടിപ്പിൽ പെട്ടിരിക്കുന്നത് എന്നാണ് അന്യേഷണ വിവരങ്ങൾ വെക്തമാക്കുന്നത്.. തങ്ങള്‍ക്ക് പറ്റിയ അമളി ആരോടും പറയാതെ പലരും നിശബ്ദമായിരിക്കുന്നതുകൊണ്ടാണ് ഇക്കാര്യത്തിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കാതെ പോയിരിക്കുന്നത്.ഈയിടെ ബ്രിട്ടനിലെ ഒരു ഓണ്‍ലൈന്‍ മാധ്യമം നടത്തിയ സമ്മാനമഴ പോലുള്ള പരിപാടിയിലൂടെയും ഐ ഡികള്‍ സമാഹരിക്കുന്നുണ്ട്. വന്‍ വിലകൊടുത്താണ് തട്ടിപ്പുകമ്പനികള്‍ ഈ ഐഡികള്‍ വാങ്ങുന്നത്. തട്ടിപ്പുകമ്പനികള്‍ ജോലി വാഗ്ദാനം ചെയ്ത് അയക്കുന്ന ഓഫര്‍ ലെറ്റര്‍ സൂക്ഷ്മമായി നോക്കിയാല്‍ തട്ടിപ്പ് തിരിച്ചറിയാന്‍ കഴിയും.

1 . ഇംഗ്ലീഷിലുള്ള ഓഫറില്‍ ഗ്രാമര്‍ , സ്‌പെല്ലിങ് തെറ്റുകള്‍ നിരവധിയുണ്ടാകും.
2 . ജോബ് ഓഫറില്‍ ലാന്‍ഡ് ലൈന്‍ നമ്പറോ മറ്റേതെങ്കിലും ഇമെയില്‍ വിലാസമോ നല്‍കിയിട്ടില്ലങ്കിൽ തട്ടിപ്പു കമ്പനിയാണെന്ന് മനസിലാക്കാം
3 .ഒരു ഓഫിസ് അസിസ്റ്റന്റിന് നല്‍കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും ചിന്തിക്കാന്‍ പോലുമാകാത്തതായിരിക്കും. കത്തിന്റെ പല ഭാഗങ്ങളിലും ഇത് ആവര്‍ത്തിക്കുമ്പോള്‍ കെണിയാണെന്ന് തീര്‍ച്ചപ്പെടുത്തുക.
4 .യു കെയിലെ തൊഴിലുടമകള്‍ ഒരിക്കലും ആപ്ലിക്കേഷന്‍ നമ്പറുകള്‍ ഉപയോഗിക്കാറില്ല. ജോബ് റഫറന്‍സ് നമ്പറാണ് ഭൂരിഭാഗവും ഉപയോഗിക്കുക. അതുപോലെ യു കെയിലെ തൊഴിലുടമകള്‍ ജോലിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കോണ്‍ട്രാക്ടിനോടൊപ്പം വയ്ക്കാറുണ്ട്.
5.അപേക്ഷിക്കാതെ തന്നെ ജോബ് ഓഫര്‍ അയക്കുന്നുവെന്നതാണ് തട്ടിപ്പാണെന്ന് മനസിലാക്കാനുള്ള പ്രധാനമാര്‍ഗം .
ഇത്രയും കാര്യങ്ങൾ കാണുമ്പോൾ സംഗതി തട്ടിപ്പാണെന്ന് മനസിലാക്കുക.യഥാര്‍ത്ഥമാണെന്ന് വിശ്വസിപ്പിക്കുന്നതിന് ചില സൊളിസിറ്റര്‍മാരെയും തട്ടിപ്പുകാര്‍ കൂട്ടുപിടിക്കാറുണ്ട്. ജോബ് ഓഫര്‍ ലഭിച്ചതിനുശേഷം അവര്‍ക്ക് പോസിറ്റീവായി മറുപടി നല്‍കിയാല്‍ പിന്നെ വിസ പ്രോസസിങ് എന്ന പേരില്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങും. അതിവേഗം പ്രോസസ് ചെയ്യുന്നതിന് അത്രയുംവേഗത്തില്‍ പണമയക്കാനായിരിക്കും നിര്‍ദേശിക്കുക. സാറ്റലൈറ്റ് ഫോണിലൂടെ വിളിയും വരും. പണം അടച്ച് തിരികെ വിളിക്കുമ്പോഴായിരിക്കും സാറ്റലൈറ്റ് ഫോണിലേക്ക് തിരികെ വിളിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കാനാവുക. അപ്പോഴേക്കും പണം കവര്‍ന്ന് തട്ടിപ്പുകാരന്‍ മുങ്ങിയിരിക്കും.
തട്ടിപ്പുകാരുടെ ഉറവിടം അന്വേഷിച്ച് കണ്ടെത്താന്‍ കഴിയില്ലെന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന സത്യം. ഇത്തരം വ്യാജ മെയിലുകൾ വിശ്വസിച്ച് അവക്ക് പിറകെ പോകാതിരിക്കുക .

Loading...

Leave a Reply

Your email address will not be published.

More News