Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 5:45 pm

Menu

Published on November 4, 2015 at 2:54 pm

സൂക്ഷിക്കുക…!!! ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

warning-never-reheat-these-foods-they-can-kill-your-family

ബാക്കി വരുന്ന ഭക്ഷണ പദാർഥങ്ങൾ പലപ്പോഴും നമ്മൾ ദിവസങ്ങളോളം ഉപയോഗിക്കാറുണ്ട്. പാകം ചെയ്ത ഭക്ഷണം ചീത്തയായിട്ടില്ലെങ്കിൽ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്ന പതിവ് മിക്ക വീടുകളിലുമുണ്ട്.പക്ഷെ ചില ഭക്ഷണങ്ങൾ ഒന്നിലധികം തവണ ചൂടാക്കിയാൽ അത് വിപരീത ഫലം ചെയ്യും. ചിലപ്പോഴത് വിഷമായി മാറും എന്ന് തന്നെ പറയേണ്ടി വരും.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണ്.പക്ഷെ അത് പാകം ചെയ്തതിന് ശേഷം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം വരുത്തി വെക്കും

സെലെറി
നൈട്രേറ്റ് അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ പദാർഥമാണ് സെലെറി. അത് വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റ് നൈട്രൈറ്റ് ആയി മാറുന്നു.ഇത് ശരീരത്തിന് ഹാനികരമാണ്. അതുകൊണ്ട് സെലെറി ഒന്നിൽ കൂടുതൽ തവണ ചൂടാക്കി കഴിക്കാതിരിക്കുക.

കൂണ്‍
ഒരു കാരണവശാലും ഒന്നിലധികം തവണ ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഒരു ഭക്ഷണ പദാർത്ഥമാണ് കൂണ്‍.ഇത് ദഹനപ്രശ്നങ്ങൾക്ക് മാത്രമല്ല ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാരണമായേക്കാം.

ചിക്കൻ
പാകം ചെയ്ത് ഇരുപത്തിനാല് മണിക്കൂറിന് ശേഷം ഇറച്ചി കഴിക്കുന്നത്‌ ഭീകരമായ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.മറ്റ് ഇരച്ചികളെക്കാൾ പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുള്ളത് കോഴിയിറച്ചിയിലാണ്. വീണ്ടും ചൂടാക്കുമ്പോൾ പ്രോട്ടീൻ ഘടനയിൽ വരുന്ന മാറ്റമാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

പച്ചടിച്ചീര(ലെറ്റ്യൂസ് )
ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം, ആവശ്യമെങ്കിൽ മാത്രം ചൂടാക്കി കഴിക്കുക, പക്ഷെ ഒന്നിലധികം തവണ ചൂടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

മുട്ട
മുട്ട അടങ്ങിയ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാവുന്നതാണ്.എന്നാൽ പുഴുങ്ങിയ മുട്ട ഒരിക്കലും വീണ്ടും ചൂടാക്കാൻ പാടില്ല.മുട്ടയിലടങ്ങിയിട്ടുള്ള കൂടുതൽ അളവിലുള്ള പ്രോട്ടീൻ വീണ്ടും ചൂടാക്കുന്നത് മൂലം വിഷാംഷമായി രൂപാന്തരപ്പെടുന്നതുകൊണ്ടാണ് മുട്ട വീണ്ടും ചൂടാക്കി കഴിക്കരുതെന്ന് പറയുന്നത്.

ചീര
ചീര വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റ് നൈട്രൈറ്റ് ആയി മാറുന്നു.ഇത് ശരീരത്തിന് ഹാനികരമാണ്. അതുകൊണ്ട് സെലെറി ഒന്നിൽ കൂടുതൽ തവണ ചൂടാക്കി കഴിക്കാതിരിക്കുക.

Loading...

Leave a Reply

Your email address will not be published.

More News