Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 6:23 am

Menu

Published on August 18, 2017 at 2:47 pm

പേശീവലിവിന്റെ ഭീകരത അറിയണോ; ഈ വീഡിയോ കണ്ടുനോക്കൂ

watch-this-scary-post-workout-cramp-video

ജീവിതത്തില്‍ ഒരിക്കലെങ്കിലും പേശീവലിവ് അനുഭവപ്പെടാത്തവരുണ്ടാകില്ല. പേശീവലിവിനെത്തുടര്‍ന്നുണ്ടാകുന്ന അസഹ്യമായ വേദന കുറച്ചുനേരത്തേക്കാണെങ്കിലും വല്ലാത്ത ഒരു അവസ്ഥയിലേക്കാണ് നമ്മെ എത്തിക്കുക. പലരും ഈ സമയം വേദനകൊണ്ട് പുളയുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാകും.

കായികതാരങ്ങള്‍ക്കാണ് ഇത്തരം അനുഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കാണുക. പേശീവലിവിന്റെ കാഠിന്യം നേരിട്ട് കാണത്തവര്‍ക്കായി ഇതാ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ.

അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ എയ്ഞ്ചര്‍ ബെര്‍മുഡെസ് എന്ന വ്യക്തിയാണ് തനിക്ക് അനുഭവപ്പെട്ട പേശീവലിവിന്റെ വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ദിവസേനയുള്ള വര്‍ക്ക് ഔട്ടിനു ശേഷമാണ് എയ്ഞ്ചലിന് ശക്തമായ പേശീവലിവ് അനുഭവപ്പെട്ടത്.

ഇദ്ദേഹത്തിന്റെ കാലിലെ പേശികള്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. തന്റെ കാറിലിരുന്നാണ് എയ്ഞ്ചല്‍ കാലിലെ പേശിവലിവ് ചിത്രീകരിച്ചത്. 52 സെക്കന്റ് നീണ്ടുനില്‍ക്കുന്ന വീഡിയോ ഇതിനകം ഒന്നരക്കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News