Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 11:17 pm

Menu

Published on June 3, 2017 at 1:00 pm

അന്ന് ഭീമന്‍ വാട്ടര്‍ ടവര്‍ ഇന്ന് ആഡംബരമാളിക

water-tower-in-belgium-converted-into-single-family-home

ബെല്‍ജിയന്‍ ഗ്രാമമായ സ്റ്റീനോക്കെര്‍സീലില്‍ 1938 -41 കാലയളവില്‍ നിര്‍മ്മിച്ച ഭീമന്‍ വാട്ടര്‍ ടവറിന് ഒരുപാട് ചരിത്രം പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ കിടിലന്‍ മേക്ക് ഓവര്‍ കഴിഞ്ഞ ഈ കെട്ടിടം ഒരു വീടാണ്. വെറും വീടെന്ന് പറയാന്‍ പറ്റില്ല ഒരു ആഡംബരമാളിക തന്നെയാണ്.

വെള്ളം ശേഖരിച്ചുവെക്കുക എന്നതില്‍ക്കവിഞ്ഞു ഒരു ജലസംഭരണിക്കും, കെട്ടിടത്തിനും യാതൊരു പ്രസക്തിയുമില്ലെന്ന് ചിന്തിക്കുന്നവര്‍ക്കു മുന്‍പില്‍ ഈ വാട്ടര്‍ ടവര്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

30 മീറ്റര്‍ (98.4 അടി) ഉയരമുള്ള ഈ വാട്ടര്‍ ടവര്‍ നിരവധി വേഷങ്ങള്‍ അണിഞ്ഞിട്ടുണ്ട്. ജലസംഭരണി, നിരീക്ഷണകേന്ദ്രം, സ്വകാര്യവസതി, അതിഥിമന്ദിരം, വിനോദസഞ്ചാരകേന്ദ്രം എന്നിവയൊക്കെയായി പ്രവര്‍ത്തിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ നിരീക്ഷണകേന്ദ്രം കൂടിയായിരുന്നു ഈ കെട്ടിടം.

1990 ല്‍ ഈ കെട്ടിടത്തില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിയ ശേഷം 2007 ല്‍ ഭാം ഡിസൈന്‍ സ്റ്റുഡിയോ ഈ വാട്ടര്‍ ടവര്‍ ഏറ്റെടുക്കുകയായിരുന്നു. അവരാണ് ഈ കെട്ടിടത്തെ ഒരു വീടാക്കി മാറ്റിയത്. 4,844 ചതുരശ്രയടിയാണ് വിസ്തീര്‍ണത്തില്‍ മിനിമല്‍ ഡിസൈനിലാണ് ഈ സ്വകാര്യവസതി നിര്‍മ്മിച്ചത്.

ചരിത്രപ്രാധാന്യം പരിഗണിച്ച് വാട്ടര്‍ ടവറിന്റെ പിരിയന്‍ ഗോവണിപ്പടികള്‍, കോണ്‍ക്രീറ്റ് മേല്‍ക്കൂര, 250,000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന സംഭരണടാങ്ക് എന്നിവ അതേപടി നിലനിര്‍ത്തി. ഇപ്പോള്‍ ഈ കെട്ടിടത്തിന്റെ അകത്തെ കാഴ്ചകള്‍ കണ്ടാല്‍ ഏതോ ആഡംബര വസതിയാണെന്നാണ് തോന്നുക.

വുഡന്‍ പാനലുകള്‍ കൊണ്ട് ഫ്‌ളോറിങ്, കസ്റ്റം മെയ്ഡ് ഫര്‍ണിച്ചറുകള്‍, മോഡുലാര്‍ കിച്ചന്‍, കിച്ചന്‍ കം ഡൈനിങ് സ്പേസ്, ഫോള്‍സ് സീലിങ്, കോവ് ലൈറ്റിങ് തുടങ്ങി നിരവധി ആഡംബരങ്ങള്‍ ഒരുക്കിയിരിക്കുന്നു.

ആറു നിലകളാണ് കെട്ടിടത്തിന്. താഴത്തെ നിലയില്‍ പ്രധാന കവാടവും രണ്ടു കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ഗാരേജും സ്ഥിതി ചെയ്യുന്നു. ഒന്നാം നിലയില്‍ സാങ്കേതിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന മുറി, രണ്ടാം നിലയില്‍ അതിഥിമുറിയും ഓഫീസും, മൂന്നാം നിലയില്‍ ബാത്ത്‌റൂം. നാലര മീറ്റര്‍ ഉയരമുള്ള ഷവറാണ് ഇതിലെ പ്രധാന ഹൈലൈറ്റ്.

നാലാം നിലയില്‍ വൃത്താകൃതിയിലുള്ള കിടപ്പുമുറിയും മുകള്‍നിലകളിലേക്കുള്ള പിരിയന്‍ ഗോവണിയും, അഞ്ചാം നിലയില്‍ ലിവിങ്, കിച്ചന്‍, ഡൈനിങ് റൂം, വിശ്രമമുറി, ക്ലോക്ക് റൂം, ലൈബ്രറി എന്നിവ. അഞ്ചാം നിലയിലെ സ്റ്റീല്‍ ഗോവണി ടെറസിലേക്കെത്തിക്കും. ഇവിടെനിന്നാല്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ 360 കാഴ്ചകള്‍ ആസ്വദിക്കാം. നിരവധി സഞ്ചാരികളാണ് ഈ കെട്ടിടം കാണാനെത്തുന്നത്.

 

Loading...

Leave a Reply

Your email address will not be published.

More News