Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:46 am

Menu

Published on January 7, 2016 at 12:31 pm

തണ്ണിമത്തന്‍ തൊലിയോടെ കടിച്ചു തിന്നുന്ന കുഞ്ഞുതാരത്തിന്റെ വീഡിയോ വൈറല്‍

watermelon-boy-leads-to-watermelonboy-social-media-trend

കാന്‍ബറ: ക്രിക്കറ്റ് ഗാലറിയിലിരുന്നു തണ്ണിമത്തന്‍ തൊലിയടക്കം കടിച്ചു തിന്നുന്ന ഒരു കുഞ്ഞു താരത്തിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായികൊണ്ടിരിക്കുന്നത്.പത്തു വയസുകാരന്‍ മിച്ചല്‍ ഷിബേസിയാണ് ഗ്യാലറിയിലിരുന്ന് തണ്ണിമത്തന്‍ കൊണ്ട് ആയിരങ്ങളെ അദ്ഭുതപ്പെടുത്തിയത്. കളിക്കിടെ ഗ്യാലറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മിച്ചല്‍ തണ്ണിത്തന്‍ തിന്നുന്നത് കമന്റേറ്റര്‍മാരുടെ ശ്രദ്ധയില്‍ പെട്ടത്. ആദ്യം തമാശ മട്ടില്‍ വിട്ടു. പിന്നീടാണ് അതങ്ങനെ വിട്ടു കളയേണ്ട കാര്യമല്ലെന്ന് അവര്‍ക്ക് തോന്നിയത്. കാരണം. സാധാരണക്കാര്‍ പേരയ്ക്ക തിന്നുന്ന പോലെയായായിരുന്നു മിച്ചല്‍ തണ്ണിമത്തന്റെ തൊലിയടക്കം കടിച്ചു തിന്നിരുന്നത്. പിന്നെ അതു തീരും വരെ ക്രിക്കറ്റിനെ പോലും വേണ്ടെന്നു വച്ച് മുഴുവന്‍ ചിത്രീകരിക്കുകയായിരുന്നു. മിച്ചല്‍ തണ്ണിമത്തന്‍ തിന്നുന്ന ദൃശ്യം സ്‌ക്രീനില്‍ തെളിഞ്ഞതോടെ ഗ്യാലറിയില്‍ ഒത്തുകൂടിയ പതിനായിരക്കണക്കിന് വരുന്ന ഓഡിയന്‍സിന്റെ ശ്രദ്ധയും മിച്ചലിലേക്കായി. ഓസ്‌ട്രേലിയക്കാരനായ മിച്ചലിന് ഇപ്പോള്‍ ഒരു വിളിപ്പേരും കിട്ടി വാട്ടര്‍മെലണ്‍ ബോയെന്ന്. 2016ലെ ആദ്യത്തെ ഇന്റര്‍നെറ്റ് ഹീറോയെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News