Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 11:22 pm

Menu

Published on December 11, 2015 at 3:19 pm

വാഹനം ഓടിക്കുമ്പോള്‍ ഉറങ്ങിയാലും ഇനി പേടിക്കേണ്ട…!!!

way-to-stay-awake-when-driving

പള്ളുരുത്തി: യാത്രക്കിടെ വാഹനമോടിക്കുമ്പോൾ ഉറക്കം വരുന്നത് സ്വാഭാവികമാണ്.ദീര്‍ഘ സമയമായുള്ള ഡ്രൈവുകള്‍ക്കിടയിലാണ് ഇത്തരത്തില്‍ ഉറക്കംതൂങ്ങല്‍ കൂടുതലായി അനുഭവപ്പെടുന്നത്. എന്നാല്‍ ഇനിമുതല്‍ വാഹനം ഓടിക്കുമ്പോള്‍ ഉറങ്ങിപ്പോയാലും ഇനി പേടിക്കേണ്ട ആവശ്യമില്ല. ഇതിന് പരിഹാരമായി ഒരു കണ്ണാടി എത്തിയിരിക്കുകയാണ്. ഈ ഇലക്‌ട്രോണിക് വിയര്‍ ഗ്ലാസ് വാഹന മോടിക്കുന്നതിനിടയ്ക്ക് ഉറങ്ങിപ്പോയാല്‍ ശബ്ദമുണ്ടാക്കി ഉണര്‍ത്തും.ഇത് മൗസ് പോയിന്ററായും ഉപയോഗിക്കാം. തല ചലിക്കുന്നതിനനുസരിച്ച് മൗസ് പോയിന്റര്‍ ചലിക്കും. കണ്ണ് ചിമ്മിയാല്‍ ആവശ്യമുള്ള ഭാഗങ്ങള്‍ സെലക്ട് ചെയ്യാം. ഡബിള്‍ ക്ലിക്കിന് പകരം രണ്ട് പ്രാവശ്യം കണ്ണ് ചിമ്മിയാല്‍ മതി. മൂന്ന് തവണയാണെങ്കില്‍ മൗസിന്റെ റൈറ്റ് ക്ലിക്ക് ആക്ടിവേറ്റാകും. കൈകള്‍ ഇല്ലാത്തവര്‍ക്ക് ഏറെ പ്രയോജനമാകുന്ന വിധത്തിലാണ് കണ്ണാടി. കൊച്ചിക്കാരായ റിസ്‌വിന്‍ അസീസ് നൈന, പി.എസ് സംജു, തൃശ്ശൂര്‍ സ്വദേശി ഫൈസല്‍ മജീദ് എന്നീ എഞ്ചിനിയര്‍ മാര്‍ ചേര്‍ന്നാണ് കണ്ണട വികസിപ്പിച്ചെടുത്തത്. വാഹനമോടിക്കുമ്പോള്‍ ഉറങ്ങിയാല്‍ കണ്ണടയില്‍ നിന്നും ശബ്ദം ഉണ്ടാവുകയും ഇവര്‍ ഉറക്കത്തില്‍ നിന്നും ഉണരുമെന്നും അപകടങ്ങള്‍ ഒഴിവാകുമെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. മാത്രല്ല കൈകള്‍ ഇല്ലാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും ഇത് അനുഗ്രഹമാകും.

Loading...

Leave a Reply

Your email address will not be published.

More News