Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:55 am

Menu

Published on March 14, 2015 at 3:34 pm

പട്ടിണി കിടക്കാതെ തന്നെ ബോഡി ഷെയ്പ്പ് ഉണ്ടാക്കാൻ ഇതാ ചില മാർഗ്ഗങ്ങൾ

ways-to-get-back-to-shape-without-starving

ബോഡി ഷേയ്പ്പ് നിലനിർത്താൻ മിക്കയാളുകളും പണിപ്പെടാറുണ്ട്. ഇന്നത്തെ കാലത്ത് പലയാളുകളും ശരീര വടിവ് തോന്നിപ്പിക്കാൻ സഹായിക്കുന്ന അടിവസ്ത്രങ്ങൾ വരെ ധരിക്കാറുണ്ട്. കൂടാതെ പട്ടിണി കിടന്നു വരെ ചിലർ ബോഡി ഷെയ്പ്പ് ഉണ്ടാകാൻ കഷ്ടപ്പെടാറുണ്ട്. എന്നാൽ സത്യത്തിൽ ഇതുകൊണ്ടൊന്നും വലിയ കാര്യമില്ല. പട്ടിണി കിടക്കുന്നത് മൂലം നിങ്ങളുടെ ആരോഗ്യം നശിക്കുക മാത്രമേ ചെയ്യൂ.തടിയെല്ലാം കുറച് ശരീര വടിവ് നില നിര്‍ത്തി സുന്ദരന്മാരും സുന്ദരികളും ആകണോ..?എങ്കിൽ പട്ടിണി കിടക്കാതെയും വ്യായാമങ്ങൾ ചെയ്യാതെയും നിങ്ങൾക്ക് ശരീര വടിവ് ഉണ്ടാക്കാൻ ചില മാർഗ്ഗങ്ങളിതാ.

Ways To Get Back To Shape Without Starving1

1.ഒരു ടീസ്പൂണ്‍ തേനില്‍ അല്‍പം കറുവാപ്പട്ട പൊടി ചേര്‍ക്കുക. ഇത് വെള്ളത്തില്‍ ഒഴിച്ച് ചൂടാക്കുക. പ്രഭാതഭക്ഷണം കഴിക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ് വെറും വയറ്റില്‍ ഇത് കുടിക്കുക. രാത്രി കിടക്കുന്നതിന് മുമ്പും ഈ വെള്ളം കുടിക്കുക.ഇത് ബോഡിഷേയ്പ്പ് ഉണ്ടാകാൻ സഹായിക്കും.
2.നല്ല ശരീര വടിവ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ സ്നാക്സ് ഒഴിവാക്കുക. ഇത് നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് ഉണ്ടാക്കുകയേ ഉള്ളൂ.

Ways To Get Back To Shape Without Starving2

3.പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കുക.പ്രഭാത ഭക്ഷണമായി കൊഴുപ്പില്ലാത്ത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
4.ഐസ് വാട്ടര്‍ ഉപയോഗിക്കുന്നതിനു പകരം ചൂടുവെള്ളം ഉപയോഗിക്കുക. ഇത് നിങ്ങളുടെ ശരീര ഭാഗങ്ങളില്‍ തൂങ്ങിക്കിടക്കുന്ന മാംസത്തെ ഇല്ലാതാക്കും. ഇതുവഴി നല്ല ബോഡി ഷേയ്പ്പ് നിങ്ങൾക്ക് ഉണ്ടാക്കാം.
5.മദ്യവും പഞ്ചസാരയും ഉപയോഗിക്കുന്നത് തടി കൂടാനും ശരീരം തൂങ്ങാനും കാരണമാകും.അതിനാൽ ഇവ രണ്ടും ഒഴിവാക്കുക.

Ways To Get Back To Shape Without Starving3

6.നല്ല പോഷക ഗുണങ്ങള്‍ അടങ്ങിയ കുറച്ച് ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. അത് ചെറിയ ഇടവേളകളില്‍ കുറേശ്ശയായി കഴിക്കുക.
7.നല്ല പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ തന്നെ ബോഡി ഷേയ്പ്പ് ഉണ്ടാക്കാം.
8.ദിവസവും 15- 20 നടക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന് നല്ല രൂപ ഭംഗി കൈവരും.കൂടാതെ ശരീര ഭാരം കുറയുകയും ചെയ്യും.

Ways To Get Back To Shape Without Starving5

9.ആരോഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്.
10.ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം തടി കുറയ്ക്കാൻ മികച്ച മാർഗ്ഗമാണ്.ഉദാഹരണത്തിന് ചപ്പാത്തി രാത്രി കഴിക്കുന്നത് നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News