Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:33 pm

Menu

Published on April 28, 2017 at 4:40 pm

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് നിർഭാഗ്യം വന്നുചേരും…!

ways-to-improve-your-luck

നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ നല്ല സമയവും ചീത്തസമയവും ഉണ്ട്. ചീത്തസമയത്ത് ചെയ്യുന്നത് ദൗർഭാഗ്യമെന്നും നല്ല സമയത്ത് ചെയ്യുന്നതെല്ലാം ഭാഗ്യം തരുമെന്നുമാണ് വിശ്വാസം. എന്തെല്ലാം ചെയ്തിട്ടും എനിക്ക് മാത്രം എന്താണിങ്ങനെ ഭാഗ്യമില്ലാതായതെന്ന് പലരും ചിന്തിക്കാറുണ്ട്. നമുക്ക് ഭാഗ്യവും നിർഭാഗ്യവും ഉണ്ടാക്കുന്ന പല കാര്യങ്ങളുണ്ട്. ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങളാണ് നമ്മുടെ ചുറ്റിലുമുള്ളത്. അവ തിരിച്ചറിയുക.



വീട് തുടയ്ക്കുമ്പോള്‍ ആ വെള്ളം ഒരിക്കലും ദേഹത്ത് വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് തുടയ്ക്കുന്ന ആളിന് ദോഷം ചെയ്യും.അതുപോലെ ഭക്ഷണ സാധനങ്ങളോ അവ വെച്ചിരിക്കുന്ന പാത്രങ്ങളോ കാൽ കൊണ്ട് ഒരിക്കലും ചവിട്ടാൻ പാടില്ല. ഇത് ദോഷമാണ്. മരണവീട്ടിൽ പോയി തിരിച്ചു വന്ന ശേഷം കുളിച്ച ശേഷം മാത്രമേ വീട്ടിലെ മറ്റു വസ്തുക്കൾ തൊടാൻ പാടുള്ളു. അല്ലാത്തപക്ഷം ഇത് ദൗര്‍ഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്നാണ് വിശ്വാസം.



അസ്ഥി പോലുള്ള വസ്തുക്കള്‍ തൊടരുത്. ഇത് നെഗറ്റീവ് ഊര്‍ജം ഉണ്ടാക്കും. ശുഭകാര്യങ്ങള്‍ക്കു പോകുമ്പോഴും ശുഭകാര്യങ്ങൾ ചെയ്യാൻ പോകുമ്പോഴും നായയെ സ്പര്‍ശിക്കാൻ പാടില്ല. ഇത് ദുര്‍നിമിത്തമായാണ് കണക്കാക്കുന്നത്. ചിതയുടെ പുകയേല്‍ക്കുന്നത് ജീവിതത്തിൽ ദാരിദ്ര്യം ഉണ്ടാക്കാൻ കാരണമാകും.നല്ല കാര്യങ്ങൾക്ക് പോകുമ്പോൾ കരിമ്പൂച്ച വഴി കുറുകെ കടക്കുന്നത് ദോഷകരമാണെന്നതാണ് ഒരു വിശ്വാസം.



ആഴ്ചയിലെ ചില ദിവസങ്ങളില്‍ നഖം വെട്ടുന്നതും രാത്രി നഖം വെട്ടുന്നതും നല്ലതല്ല. സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല. ഈ സമയം അന്തരീക്ഷത്തില്‍ വിഷാംശമുണ്ടാകുമെന്നാണ് വിശ്വാസം. പല മതങ്ങളിലും പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ദക്ഷിണ കൊടുക്കുക എന്നത്. കൊടുക്കുന്ന സംഖ്യ ഒറ്റസംഖ്യയാകുന്നതാണ് നല്ലത്.

Loading...

Leave a Reply

Your email address will not be published.

More News