Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:59 am

Menu

Published on September 27, 2016 at 12:52 pm

സിം കാര്‍ഡ് ഇല്ലാതെ വാട്സ്ആപ് എങ്ങനെ ഉപയോഗിക്കാം..?

ways-to-install-whatsapp-without-sim-card

ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗുക്കിന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് വാട്സ് ആപ്പ്.എളുപ്പത്തിൽ സന്ദേശങ്ങള്‍, ഫയലുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ കൈമാറാൻ സഹായിക്കുമെന്ന പ്രത്യേകത തന്നെയാണ് വാട്സ് ആപ്പിനെ ഇത്ര ജനകീയമാക്കിയത്. സിം കാര്‍ഡ് ഉണ്ടായിരുന്നത് കൊണ്ടാണ് ഇതുവരെയും വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നത്. എന്നാൽ അതില്ലാതെ വാട്സ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുമെങ്കിലോ..?എങ്ങനെ അത് സാധ്യമാകുക എന്നതിനെ കുറിച്ചാണ് ഇവിടെ പരിശോധിക്കുന്നത്.
വാട്സ് ആപ് സിം കാര്‍ഡ് ഇല്ലാതെ ഉപയോഗിക്കുന്നതിനായി നിങ്ങളുടെ ഡിവൈസില്‍ ഇന്റര്‍നെറ്റ് ലഭ്യമായിരിക്കണം.

വാട്സ് ആപില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്കുണ്ടായിരിക്കണം.

ആദ്യം തന്നെ നിങ്ങളുടെ ഡിവൈസിനെ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുക.

ഔദ്യോഗിക വാട്സ് ആപ്മെസഞ്ചര്‍ ഡൗണ്‍ലോഡ് പേജില്‍ പോയി നിങ്ങളുടെ ഡിവൈസില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇന്‍സ്റ്റലേഷന് ശേഷം, ആപ് തുറക്കുക. വാട്സ് ആപിന്റെ നിബന്ധനകളും, വ്യവസ്ഥകളും അംഗീകരിക്കുന്നതിനുളള ഒരു സ്‌ക്രീന്‍ ഇപ്പോള്‍ വരുന്നതാണ്. ‘Agree and Continue’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

അടുത്ത സ്‌ക്രീനില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടുന്നതാണ്. ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത മൊബൈല്‍ നമ്പര്‍ നല്‍കി, ഓകെ എന്നത് ക്ലിക്ക് ചെയ്യുക.

ഇവിടെ സ്ഥിരീകരണം പരാജയപ്പെടുമെങ്കിലും, നിങ്ങളുടെ മൊബൈലില്‍ ഒരു സ്ഥിരീകരണ കോഡ് ലഭിക്കുന്നതാണ്. സ്ഥിരീകരണത്തിനായി ഈ കോഡ് നല്‍കുക.

നിങ്ങളുടെ മൊബൈലിലേക്ക് സ്ഥിരീകരണ സന്ദേശം ലഭിക്കുന്നതിനായി 10 മിനിറ്റ് സമയം എടുക്കുന്നതാണ്. 15 മിനിറ്റുകള്‍ക്ക് ശേഷവും എസ്എംഎസ് എത്തിയില്ലെങ്കില്‍ ‘Call Me’ എന്നത് ക്ലിക്ക് ചെയ്ത് സ്ഥിരീകരണ കോഡ് നേടുക.

അടുത്ത സ്‌ക്രീനില്‍ ഡിസ്‌പ്ലേയില്‍ വരാന്‍ ആഗ്രഹിക്കുന്ന പേര് നല്‍കുക. ഇനി നിങ്ങള്‍ക്ക് തല്‍ക്ഷണം തന്നെ വാട്സ് ആപ് സിം ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News