Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:37 am

Menu

Published on August 1, 2017 at 6:17 pm

പൊരുത്തം നോക്കി, നടന്നില്ല; ഫേസ്ബുക്കില്‍ പരസ്യം ചെയ്ത യുവാവിന് ആലോചനകളുടെ പെരുമഴ!

wedding-advertisement-through-facebook

മഞ്ചേരി: ഇന്നത്തെക്കാലത്തും ജാതകം വില്ലനാവുമ്പോള്‍ കല്യാണം നടക്കാതെ വരുന്നത് പതിവാണ്. പലര്‍ക്കും ഇത്തരത്തില്‍ ജാതകച്ചേര്‍ച്ച നോക്കി പ്രായം കടന്നു പോവുന്നതു മിച്ചം.

ഇത്തരത്തില്‍ ആറ് വര്‍ഷത്തോളമായി വിവാഹാലോചനകളുമായി നടന്നെങ്കിലും ഒന്നു പോലും നടക്കാതെ ആയപ്പോള്‍ യുവാവ് ഒരു അറ്റകൈ പ്രയോഗം നടത്തി. സ്വന്തം ഫേസ്ബുക് പേജിലൂടെ ഒരു വിവാഹപ്പരസ്യം നല്‍കി.

മഞ്ചേരി സ്വദേശിയായ രഞ്ജീഷ് എന്ന യുവാവാണ് ”എനിക്ക് 34 വയസ്സായി, എന്റെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പരിചയത്തിലുള്ളവര്‍ അറിയിക്കുമല്ലൊ” എന്നൊരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഡിമാന്റുകളൊന്നുമില്ല, ജാതി വിഷയമല്ലെന്നും രഞ്ജിഷ് ഫേസ്ബുക്ക് പരസ്യത്തില്‍ പറഞ്ഞിരുന്നു. ഫോട്ടോഗ്രാഫറായ തന്റെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയും ആണുള്ളതെന്നും ഫേസ്ബുക്കിനെ ഇത്തരത്തില്‍ പ്രയോജനപ്പെടുത്താമെന്ന ആശയം തന്റേതല്ല അദ്ദേഹത്തിന്റെ പേരു പിന്നീടു പറയാമെന്നും പറഞ്ഞാണ് രഞ്ജീഷ് ഫേസ്ബുക്കില്‍ വിവാഹ ആലോചന നല്‍കിയത്. പോസ്റ്റു മാത്രമല്ല ഒപ്പം അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള സെല്‍ഫിയും കക്ഷി പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ രഞ്ജീഷിനെ പോലും ഞെട്ടിച്ച് പോസ്റ്റിട്ട നിമിഷം മുതല്‍ അദ്ദേഹത്തിന്റെ ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കുന്നുമുണ്ട്. ഈ ഒരൊറ്റ ഫേസ്ബുക് പോസ്റ്റോടെ വിവാഹ ആലോചനകളുടെ പ്രളയമാണ് രഞ്ജിഷിന്. പോസ്റ്റില്‍ നമ്പര്‍ കൂടി നല്‍കിയിരിക്കുന്നതു കൊണ്ട് ഈ നേരം വരെ കക്ഷി ഫോണ്‍ താഴെ വെച്ചിട്ടില്ല.

അത്രയ്ക്കുണ്ട് പോസ്റ്റിനു കിട്ടിയ പ്രതികരണം. വിവാഹ ആലോചനകള്‍ക്കൊപ്പം രഞ്ജീഷിനു മംഗളങ്ങള്‍ നേര്‍ന്നും ഇത്തരമൊരു വെറൈറ്റി ആശയത്തിനു നന്ദിയെന്നു പറഞ്ഞും കമന്റുകളുടെ ബഹളമാണ്.

 

രഞ്ജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്………

 

” എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. My number: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റു ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ചനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. #FacebookMatrimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം. #RanjishManjeri”

Loading...

Leave a Reply

Your email address will not be published.

More News