Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:24 pm

Menu

Published on December 4, 2017 at 5:21 pm

പൊലീസ് സ്റ്റേഷനില്‍ എസ് ഐയുടെ പൊരിഞ്ഞ ഡാന്‍സ്; അന്വേഷണത്തിന് ഉത്തരവ്

west-bangal-police-officer-dancing-in-police-station

കൊല്‍ക്കത്ത: ഈ പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്. പോലീസ് സ്റ്റേഷനിനുള്ളില്‍ നിന്നുമുള്ള ഈ വിഡിയോയില്‍ ഒരു പൊലീസുകാരനാണ് ബോളിവുഡ് പാട്ടുകള്‍ക്കൊത്ത് ഡാന്‍സ് കളിക്കുന്നത്. അതും വെറും പൊലീസുകാരനല്ല. പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ തന്നെയാണ് ഡാന്‍സ് കളിക്കുന്നത് എന്നതാണ് ഇതില്‍ ഏറെ രസകരമായ കാര്യം.

ഏതായാലും പൊലീസ് സ്റ്റേഷനില്‍ യൂണിഫോമില്‍ ഡാന്‍സ് കളിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേയും വീഡിയോ ഷൂട്ട് ചെയ്ത പൊലീസുകാരനെതിരേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ഹിരാപൂര്‍ പൊലീസ് സ്റ്റേഷനിലെ കൃഷ്ണസദന്‍ മൊണ്ടല്‍ എന്ന എസ്ഐ ആണ് പാട്ടിനൊത്ത് നൃത്തം ചെയ്തത്. ഞായറാഴ്ചയാണ് വീഡിയോ പുറത്തിറങ്ങിയത്. വീഡിയോ ഇതിനകം ഏറെ വൈറലായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു.

എന്നാല്‍, സഹപ്രവര്‍ത്തകന്‍ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് ഡാന്‍സ് ചെയ്തതെന്ന് എസ്ഐയുടെ വിശദീകരിച്ചിട്ടുണ്ട്. ബോളീവുഡ് ഗാനമായ ‘തുകുര്‍ തുകുര്‍ ദേക്തേ ഹോ’എന്ന ഗാനത്തിനാണ് എസ്ഐ വിഡിയോയില്‍ ചുവടുവെച്ചു ഡാന്‍സ് കളിക്കുന്നത്. വിഡിയോയില്‍ പോലീസുകാരനെ പ്രോല്‍സാഹിപ്പിക്കുന്ന വനിത പൊലീസിനെയും കാണാം. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News