Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:01 pm

Menu

Published on February 8, 2017 at 12:22 pm

മനുഷ്യന്റെ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ഇര

whale-put-down-after-being-found-with-30-plastic-bags-in-its-stomach

പ്ലാസ്റ്റിക്ക് മനുഷ്യരാശിക്ക് തന്നെ ഭീഷണിയാണെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ മനുഷ്യന്റെ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് ഒന്നുമറിയാത്ത പാവം ജീവികളാണെങ്കിലോ?

whale-put-down-after-being-found-with-30-plastic-bags-in-its-stomach1

ഇത്തരത്തിലൊന്നാണ് നോര്‍വെ തീരത്തടിഞ്ഞ തിമിംഗലത്തിന്റെ അവസ്ഥ. സമുദ്രത്തില്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപേക്ഷിക്കുന്നതിന്റെ ഇര. കഴിഞ്ഞ ദിവസം തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് 30 പ്ലാസ്റ്റിക് ബാഗുകളടക്കം മുക്കാല്‍ കിലോയോളം വരുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളാണ് പുറത്തെടുത്തത്. തീരത്തടിയുമ്പോള്‍ ജീവനുണ്ടായിരുന്ന തിമിംഗലം ഒരു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

നോര്‍വെയിലെ സോട്ര ദ്വീപിലാണ് തിമിംഗലം വന്നടിഞ്ഞത്. ഇംഗ്ലണ്ടില്‍ നിന്നും ഡെന്‍മാര്‍ക്കില്‍ നിന്നുമുള്ള ലേബലുകളുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. ബെര്‍ഗന്‍ യൂണിവേഴ്‌സിറ്റിയിലെ സുവോളജി വിഭാഗമാണ് തിമിംഗലത്തെ പരിശോധിച്ച് പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തിയത്.

whale-put-down-after-being-found-with-30-plastic-bags-in-its-stomach4

ആമാശയത്തില്‍ പ്ലാസ്റ്റിക് നിറഞ്ഞതോടെ ഉണ്ടായ ദഹന സംബന്ധമായ പ്രശ്‌നങ്ങളാണ് തിമിംഗലത്തിന്റെ മരണത്തിലേക്കു നയിച്ചതെന്ന് പരിശോധിച്ച ജന്തു വിദഗ്ധര്‍ പറഞ്ഞു. പ്ലാസ്റ്റിക്ക് അടിഞ്ഞുകൂടി കുടലെല്ലാം അടഞ്ഞ് കടുത്ത വേദനയിലായിരുന്ന തിമിംഗലമെന്നും അവര്‍ വ്യക്തമാക്കി.

6 മീറ്റര്‍ നീളമുള്ള ആണ്‍ തിമിംഗലത്തിന്റെ വയറില്‍ ഭക്ഷണത്തിന്റെ ചെറിയ അംശം പോലും ഉണ്ടായിരുന്നില്ല. ആമാശയത്തില്‍ പ്ലാസ്റ്റിക് നിറഞ്ഞതോടെ ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു തിമിംഗലമെന്നാണ് ഇവരുടെ നിഗമനം.

whale-put-down-after-being-found-with-30-plastic-bags-in-its-stomach3

ആരോഗ്യം തകരാറിലായതോടെ നീന്താന്‍ കഴിയാതെ വന്ന തിമിംഗലം തിരയില്‍ പെട്ടു തീരത്തേക്കെത്തുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ലോകത്ത് ഒരു വര്‍ഷം 8 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കടലിലെത്തുന്നുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം. ഇത് തുടര്‍ന്നാല്‍ 2050 തോടെ കടലില്‍ സമുദ്രജീവികളേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളായിരിക്കുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

whale-put-down-after-being-found-with-30-plastic-bags-in-its-stomach2

പ്ലാസ്റ്റിക്ക് നിരോധനമെന്നത് 98 ശതമാനം രാജ്യങ്ങള്‍ക്കും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമുദ്രത്തില്‍ പ്ലാസ്റ്റിക്കിന്റെ അളവ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുമെന്നും ഇവര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News