Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 12:56 am

Menu

Published on March 22, 2016 at 3:59 pm

നിങ്ങള്‍ മരണം സ്വപ്‌നം കാണാറുണ്ടോ….?എങ്കിൽ സൂക്ഷിക്കുക… !!

what-do-dreams-about-death-mean

സ്പനം കാണാത്തവരായി ആരുമുണ്ടാകില്ല. നമ്മൾ കാണുന്ന ഓരോ സ്വപനത്തിനും അതിന്റെതായ അർത്ഥങ്ങളും ഉണ്ട്. ചില സ്വപ്‌നങ്ങള്‍ സ്‌ഥിരമായി നമ്മുടെ രാത്രികളെ ശല്യം ചെയ്യാറുണ്ട്‌. ഇതില്‍ പ്രധാപ്പെട്ടതാണ്‌ മരണം. പലപ്പോഴും മരണം സ്വപ്‌നം കാണുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

സ്വന്തം മരണം

ചിലപ്പോള്‍ സ്വന്തം മരണം തന്നെയായിരിക്കും പലരുടേയും സ്വപ്‌നത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇതിന്റെ അര്‍ത്ഥം നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയായിരിക്കും.

മറ്റുള്ളവരുടെ മരണം

മറ്റുള്ളവരുടെ മരണം സ്വപ്‌നം കണ്ടാല്‍ അത് പലപ്പോഴും നമ്മുടെ ഉറ്റവരോ ഉടയവരോ ആരോ മരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്.

മരണാസന്നനായി കിടക്കുന്നു

മരണാസന്നനായി കിടക്കുന്ന ബന്ധുവിനേയോ സുഹൃത്തിനേയോ ആണ് സ്വപ്‌നം കാണുന്നതെങ്കില്‍ ഇത് നമ്മുടെ ജീവിതത്തിലെ പലതും അവസാനിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. അത് ചിലപ്പോള്‍ ജോലിയാകാം, ചിലപ്പോള്‍ പഠനമാകാം.

തീകത്തുന്നത് സ്വപ്‌നം കണ്ടാല്‍

തീ കത്തുന്നതാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ ഇത് നമ്മുടെ ആരോഗ്യത്തേയും സന്തോഷത്തേയുമാണ് സൂചിപ്പിക്കുന്നത്.

വീഴ്ച

വീഴ്ചകള് നിങ്ങള് നിങ്ങൾ സ്പനം കാണുന്നുവെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ വരാനിരിക്കുന്ന സാഹസികതകള് നിങ്ങള് ആസ്വദിക്കുന്നുണ്ട് എന്നാണ് അര്ത്ഥം.

പിന്തുടരല്

എന്തോ നിങ്ങളെ പിടികൂടാന്‍ വരുന്നു എന്ന തോന്നലിന്റെ പ്രതിഫലനമാണിത്. സ്വപ്നത്തില് എന്താണ് നിങ്ങളെ പിന്തുടരുന്നത് എന്ന് മനസിലാക്കാനായാല് പ്രശ്നം എന്താണെന്ന് കണ്ടെത്താനാവും. എങ്കിലും അനേകം ആളുകള്ക്ക് തങ്ങളെ ആരോ പിന്തുടരുന്നതായ തോന്നലുണ്ടാകാറുണ്ട്. മറ്റുള്ളവരുമായുള്ള എന്തെങ്കിലും ഇടപാടുകള് നിലനില്ക്കുന്നതോ, ഭൂതകാലം സ്വാധീനം ചെലുത്തുന്നത് മൂലമോ ആകാം ഇത്.

വഴക്ക്

വഴക്ക് കൂടുന്നതായി സ്വപ്‌നം കണ്ടാല്‍ ഇത് കുടുംബത്തിലുള്ളവരുടെ തന്നെ സ്വരച്ചേര്‍ച്ചയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News