Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:11 pm

Menu

Published on October 21, 2016 at 9:00 pm

മറുക് പറയും പ്രണയ രഹസ്യങ്ങളെ കുറിച്ച് അറിയൂ….

what-does-a-mole-on-your-face-tell-about-your-future

നമ്മുടെ എല്ലാവരുടെ ശരീരത്തിലും മറുകുകൾ ഉണ്ടാകും. കൈരേഖ നോക്കി ഭാവി നിശ്ചയിക്കുന്നത് പോലെ തന്നെയാണ് മറുകിന്റെ സ്ഥാനം നോക്കിയും ഭാഗ്യ നിർഭാഗ്യങ്ങൾ പറയുന്നത് .പല വിധത്തിലുള്ള മറുകുകളുണ്ട്. കറുത്ത നിറത്തില്‍ പിങ്ക് നിറത്തില്‍ കടുത്ത ബ്രൗണ്‍ നിറത്തില്‍ ഇങ്ങനെ മറുകിന് നിരവധി തലങ്ങളുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും ഉത്തമമെന്ന് വിശ്വാസിക്കാവുന്ന മറുകാണ് കറുത്ത നിറത്തിലും കടും ബ്രൗണ്‍ നിറത്തിലും കാണപ്പെടുന്നത്. മറുക് പറയുന്നു നിങ്ങളുടെ സെക്‌സ് വിശേഷങ്ങള്‍ മറുക് നോക്കി എങ്ങനെ ഒരാളുടെ പ്രണയ ജീവിതക്കെക്കുറിച്ച് അറിയാം എന്ന് നോക്കാം. പലപ്പോഴും ഇത്തരം മറുകുകള്‍ക്ക് പല തരത്തിലുള്ള കഥകള്‍ പറയാനുണ്ടാകും. അവ എന്തൊക്കെ എന്ന് നോക്കാം…

ചുണ്ടിനടുത്ത്

ചുണ്ടിനു മുകളിലുള്ള മറുക് പുരുഷന്‍മാര്‍ക്ക് വളരെ നല്ലതാണ്. വേണമെങ്കില്‍ ഭാഗ്യമറുകായി ഇതിനെ കാണാം നമുക്ക്. യാത്രാഭാഗ്യം, സമ്പത്ത്, ഭക്ഷണഭാഗ്യം തുടങ്ങിയവയൊക്കെ ഇവരുടെ കൂടപ്പിറപ്പായിരിക്കും.

സ്ത്രീകള്‍ക്കാണ് ചുണ്ടിനു കോണില്‍ മറുകെന്നതെങ്കില്‍ ഭര്‍ത്താവിനെ നിയന്ത്രിക്കുന്നവളായിരിക്കും അവള്‍. എന്നാല്‍ എല്ലാ കാര്യങ്ങളും വ്യക്തതയോടു കൂടി ചെയ്യുന്നവളും മൃദുസമീപനം ഉള്ളവളും ആയിരിക്കും.

mole-in-lip

ചെവിയില്‍ മറുകുള്ളവര്‍

ചെവിയ്ക്കകത്തും പുറത്തും മറുകുള്ളവര്‍ ഉണ്ടാവും. ചെവിക്കു പുറത്ത് മറുകുള്ള പുരുഷന്‍മാര്‍ പ്രണയത്തിലും വിവാഹക്കാര്യത്തിലും ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാത്തവരായിരിക്കും. എന്നാല്‍ ചെവിയ്ക്ക് പിന്നിലാണ് മറുകെങ്കിലോ ഇവര്‍ കുടുംബത്തിനോട് താല്‍പ്പര്യം കൂടുതലുള്ളവര്‍ ആയിരിക്കും.

ചെവിയ്ക്കുള്ളില്‍ മറുകുള്ള സ്ത്രീകള്‍ പ്രണയത്തിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാകും. മാത്രമല്ല സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെ വലിയ വില നല്‍കുന്നവരായിരിക്കും ഇത്തരക്കാര്‍.

mole-in-ear

കണ്‍കോണിലെ മറുക്

കണ്‍കോണില്‍ മറുകുള്ളവര്‍ അത്ര നിസ്സാരക്കാരല്ല. പുരുഷന് ഇടതു കോണില്‍ മറുകുള്ളത് അവന്റെ പൗരുഷത്തെ കാണിയ്ക്കു്‌നനതാണ്. എന്നാല്‍ വിവാഹത്തിനു ശേഷമുള്ള കലഹം ഇക്കൂട്ടരില്‍ പതിവാണ്.

വലതു കോണില്‍ മറുകുള്ള സ്ത്രീകളും മോശക്കാരല്ല. പുരുഷനെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ ഇത്തരക്കാര്‍ക്കുണ്ടാവും.

mole-in-eye

 

കവിള്‍

കവിളിന്റെ ഭാഗത്ത് മറുകുള്ള പുരുഷനാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളൊരു നല്ല സഹപ്രവര്‍ത്തകന്‍ ആയിരിക്കും. ജോലിക്കാര്യത്തില്‍ മാത്രമല്ല കുടുംബത്തിലും ഇത്തരത്തില്‍ തന്നെയായിരിക്കും

കവിളില്‍ മറുകുള്ള സ്ത്രീയാണെങ്കിലോ നേരെ വിപരീത ഫലമായിരിക്കും ഉണ്ടാവുക. ഉള്‍വലിഞ്ഞ് ജീവിയ്ക്കാനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം.

cheek

വായുടെ കോണില്‍

വായുടെ കോണില്‍ മറുകുള്ള സ്ത്രീ ഭര്‍ത്താവിനെ അല്ലെങ്കില്‍ കാമുകനെ വളരെ കര്‍ക്കശ സ്വഭാവത്തോടെ നിയന്ത്രിക്കുന്നവരായിരിക്കും. മേല്‍ച്ചുണ്ടില്‍ മറുകുള്ള സ്ത്രീ വളരെ വ്യക്തമായ തീരുമാനങ്ങളുള്ള, ഒന്നും ഒളിച്ച് വെയ്ക്കാത്ത, തുറന്ന സ്വഭാവക്കാരിയായിരിക്കും.

 

Loading...

Leave a Reply

Your email address will not be published.

More News