Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 6:19 am

Menu

Published on April 10, 2017 at 3:47 pm

ജനിച്ച ദിവസം നോക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാം

what-does-your-birth-date-say-about-your-personality

ഒരു ആഴ്ചയിലെ ഏഴ് ദിവസത്തിനും ഓരോ വ്യക്തികൾക്കും അതീവ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ജനിക്കുന്നവര്‍ അതാത് ദിവസത്തിൻറെ സവിശേഷതകളോട് കൂടിയാണ് ജനിക്കുന്നത്. ഓരോ ദിവസവും ജനിക്കുന്നവര്‍ക്ക് ചില സ്വഭാവ പ്രത്യേകതകളും ജീവിത സാഹചര്യങ്ങളും ഉണ്ടായിരിക്കും. എല്ലാവർക്കും വ്യത്യസ്തങ്ങളായ സ്വഭാവങ്ങളാണ് നാം കാണാറുള്ളത്. ഒരാൾ ജനിക്കുന്ന ദിവസവും അയാളുടെ ജീവിത സാഹചര്യവും സ്വഭാവവും തമ്മിൽ പല സാമ്യങ്ങളും കാണാൻ സാധിക്കും.

ഞായർ
മിക്ക രാജ്യങ്ങളിലും പൊതു അവധിദിവസമാണ് ഞായറാഴ്ച. ഞായറാഴ്ച ജനിക്കുന്നവർ ഇഷ്ടമുള്ള ഭാര്യയോടു കൂടിയവനും ബുദ്ധിമാനും ധനവാനുമായിരിക്കും. മാത്രമല്ല ഇവർ ആത്മജ്ഞാനികളും ചതുരശ്രരൂപമായ ശരീരമുള്ളവനുമായിരിക്കും.

തിങ്കൾ
ഈ ദിവസം ജനിച്ചിട്ടുള്ളവർ കോമളവും പ്രസാദവുമായ ശരീരത്തോട് കൂടിയവരായിരിക്കും. ഇവർ കുടുംബവുമായി ഏറെ അടുപ്പമുള്ളവരായിരിക്കും. എല്ലാവർക്കും തുല്യത വേണമെന്ന് വാദിക്കുന്നവരായിരിക്കും ഇവർ.

ചൊവ്വ
ഈ ദിവസം ജനിച്ചവർ ക്രൂരന്മാരാവാനുള്ള സാധ്യത ഏറെയാണ്. ബന്ധു ജനങ്ങളുമായി ശത്രുതയുണ്ടാക്കുന്നവരാണെങ്കിലും ഇവര്‍ സാഹസികരായിരിക്കും. കോപത്തില്‍ നിന്നും വിവാദങ്ങളില്‍ നിന്നും വിട്ടൊഴിഞ്ഞ സമയം ഇവർക്ക് കുറവായിരിക്കും. ശരിയും തെറ്റും തിരിച്ചറിയാൻ ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.

ബുധൻ
അറിവിൻറെ ഗ്രഹമാണ് ബുധൻ. അതുകൊണ്ടു തന്നെ ഈ ദിവസം ജനിച്ചവർ ബുദ്ധിമാന്മാരും സുന്ദരനും ആയിരിക്കും. അന്യകാര്യങ്ങളിൽ ഇവർ ഏറെ തത്പരരായിരിക്കും. സ്വാതന്ത്ര്യവും ശാസ്ത്രാര്‍ഥജ്ഞാനവും അവർക്കുണ്ടാകും.

വ്യാഴം
വ്യാഴാഴ്ച ജനിക്കുന്നവർ സ്വഭാവ ഗുണമുള്ളവരും കുലശ്രേഷ്ഠരും യശസ്സും പുണ്യവും ഉള്ളവരായിരിക്കും. ഇവർ ശുഭാപ്തി വിശ്വാസം ഉള്ളവരായിരിക്കും. നേതൃഗുണമുള്ളവരും ലക്‌ഷ്യം നേടാൻ കഠിനാദ്ധ്വാനം ചെയ്യുന്നവരുമായിരിക്കും ഇവർ.

വെള്ളി
ശുക്രൻറെ ദിവസമാണ് വെള്ളിയാഴ്ച. ഈ ദിവസം ജനിച്ചവർ ജനിച്ചവര്‍ സര്‍വ്വവിധ സുഖങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവരായിരിക്കും. പ്രസന്നതയുള്ള മുഖത്തോടും കണ്ണുകളോടും കൂടിയവനും സുന്ദരനുമായിരിക്കും ഈ ദിവസം ജനിച്ചവർ. ആത്മീയ കാര്യങ്ങളോട് ഇവർക്ക് ഏറെ താത്പര്യമായിരിക്കും.കഴിഞ്ഞുപോയ കാര്യത്തെ കുറിച്ചോർത്ത് പിന്നീട് ഇവർ വിഷമിക്കും.

ശനി
അത്ര നല്ല ഫലം നൽകുന്ന ഗ്രഹമല്ല ശനി. ഈ ദിവസം ജനിച്ചവർ വിശ്വസിക്കാവുന്നവരും ഉത്തരവാദിത്തമുള്ളവരുമായിരിക്കും. മറ്റുള്ളവരുടെ മുന്നിൽ ഗമയും പ്രൗഢിയും കാണിക്കുന്നവരുമായിരിക്കും. ആത്മവിശ്വാസം ഇവരുടെ കൂടപ്പിറപ്പായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News