Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:54 am

Menu

Published on September 28, 2017 at 1:08 pm

മനുഷ്യൻ ഒരു മാസം ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും…?

what-happens-if-a-person-does-not-sleep

മനുഷ്യൻ ഒരു മാസം ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? എന്നാൽ 1940 ല്‍ സോവ്യറ്റ് റഷ്യയില്‍ ഇങ്ങനൊരു പരീക്ഷണം നടന്നു. അതിക്രൂരമായ ആ പരീക്ഷണത്തിനൊടുവില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഈ പരീക്ഷണത്തിനായി 5 ജയില്‍ പുള്ളികളെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചത്. പരീക്ഷണത്തിന് സമ്മതിച്ചാല്‍ പരീക്ഷണ കാലാവധിയായ ഒരു മാസം കഴിയുമ്പോൾ 5 തടവുകാരെയും വെറുതെ വിടും എന്ന വാഗ്ദാനവും നൽകി. ഇതിൽ സന്തോഷവാന്മാരായ അഞ്ച് പേര്‍ പരീക്ഷണത്തിന് സമ്മതിച്ചു. ഇതിനായി സര്‍ക്കാരില്‍ നിന്ന് ഒരു മാസത്തേക്ക് അവര്‍ക്ക് വേണ്ട ആഹാരവും , വെള്ളവും , പുസ്തകങ്ങളും , മെത്തയില്ലാത്ത കട്ടിലുകളും മറ്റും അവരുടെ പരീക്ഷണ മുറിയില്‍ എത്തിച്ചു. അവരുമായി ആശയ വിനിമയം നടത്താന്‍ മൈക്രോ ഫോണ്‍, ഇന്റര്‍ ക്യാം എന്നിവയും റൂമിൽ സ്ഥാപിച്ചു. മനുഷ്യനെ ഉറക്കത്തിലേക്ക് നയിക്കുന്ന സെല്ലുകളുടെ പ്രവര്‍ത്തനത്തെ നിര്‍ത്താന്‍ കഴിയുന്ന ഒരു വാതകവും ഈ മുറിയിലേക്ക് കുറച്ച് കുറച്ച് കടത്തിവിട്ടുകൊണ്ടിരുന്നു. പിന്നീട് അഞ്ച് പേര് ഒന്നിച്ച്‌ ശ്രമിച്ചാലും പുറത്ത് കടക്കാന്‍ പറ്റാത്ത രീതിയില്‍ ഷീള്‍ഡ് ലോക്ക് കൊണ്ട് ആ മുറി ലോക്ക് ചെയ്തു.

നാല് ദിവസം പ്രശ്നമൊന്നുമില്ലാതെ കടന്ന് പോയതായി ഇന്റര്‍ ക്യാം വഴി അവര്‍ അറിയിച്ചു. എന്നാൽ അഞ്ചാമത്തെ ദിവസം അവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ സ്വബോധമില്ലാതെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കാൻ തുടങ്ങി. ആറാമത്തെ ദിവസം ബാക്കി നാലുപേരും ചിത്തഭ്രമം പിടിച്ചത് പോലെ സംസാരിക്കാൻ തുടങ്ങി. ഏഴാമത്തെ ദിവസം വ്യത്യസ്തമായ രീതിയില്‍ അവരുടെ ശബ്ദം കേൾക്കാൻ തുടങ്ങി. പത്താമത്തെ ദിവസമായപ്പോൾ ഇവർ ഉച്ചത്തിൽ ആർപ്പ് വിളിക്കാനും ആരംഭിച്ചു. പിന്നീട് അവിടെ നിന്ന് കേട്ടത് മൂര്‍ച്ചയും ബലവുമുള്ള എന്തൊക്കെയോ ഉപയോഗിച്ച് തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും തകര്‍ക്കുന്നതിന്റെയും ശബ്ദമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സീക്ക് സീക്ക് എന്ന ഒരു ശബ്ദം മാത്രമായിരുന്നു കേട്ടത്. വിശകലനം ചെയ്ത് കൊണ്ടിരുന്ന ചിലര്‍ക്ക് ഇത് കണ്ട് ഭയം തോന്നി.ഈ ശബ്ദം എന്താണെന്ന് മുറി തുറന്ന് നോക്കാമെന്ന് ഇവരിൽ ചിലർ അഭിപ്രായപ്പെട്ടു. എന്നാല്‍ അവരുടെ ശബ്ദത്തിന്റെ ശക്തി കുറഞ്ഞതാവാം ഈ ശബ്ദത്തിന് കാരണമെന്ന് പറഞ്ഞ് ആ നീക്കം ഒഴിവാക്കി.

അതിനു ശേഷം രണ്ടാഴ്ചത്തേയ്ക്ക് അറയില്‍ നിന്ന് ഒരു ശബ്ദവും കേട്ടില്ല. എന്തോ പന്തികേട് തോന്നിയ ശസ്ത്രജ്ഞന്മാര്‍ അറയിലേക്കുള്ള ഉറക്കം നഷ്ടപ്പെടാനുള്ള വാതകത്തെ നിര്‍ത്തി ലോക്ക് തുറന്ന് അകത്തേക്ക് നോക്കി. അപ്പോൾ അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിക്കുന്നതായിരുന്നു. അഞ്ച് പേരിൽ ഒരാൾ മരിച്ചിരിക്കുന്നു. മറ്റു നാല് പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി ആ മരിച്ച്‌ കിടക്കുന്ന ആളിന്റെ തുടയിലെയും നെഞ്ചിലേയും മാംസം മാന്തി പൊളിച്ച്‌ തിന്നതായി മനസ്സിലാക്കാനും സാധിച്ചു. ഇവരാണെങ്കിൽ ശരീരത്തിൽ മാംസങ്ങളൊന്നും ഇല്ലാതെ തോളുകള്‍ ഊര്‍ന്ന് പരിക്കുകള്‍ പറ്റി കണ്ടാല്‍ പേടി തോന്നുന്ന രീതിയിലായിട്ടുണ്ടായിരുന്നു. ശാസ്ത്രജ്ഞർ മുറിക്കകത്ത് പ്രവേശിക്കുന്നത് കണ്ട ഇവർ അക്രമാസക്തരായി. ഒരു വലിയ ശബ്ദത്തോടെ അവരെ ഉപദ്രവിക്കാനും ശ്രമിച്ചു. ഇതിൽ നിന്നും ശാസ്ത്രജ്ഞർ ഒഴിഞ്ഞുമാറിയപ്പോൾ അവർ പരസ്പരം ഉപദ്രവിക്കാൻ തുടങ്ങി. ഇനിയെത്ര ശ്രമിച്ചാലും ഇവരെ പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് മനസിലാക്കിയ അധികൃതര്‍ നാലുപേരെയും വെടിവെച്ച് കൊല്ലുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News