Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 5:46 pm

Menu

Published on April 11, 2017 at 6:27 pm

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്താണെന്നറിയാമോ?

what-is-astral-projection

തിരുവനന്തപുരം നന്തന്‍കോട്ട് കാഡല്‍ ജീന്‍സണ്‍ രാജ് മാതാപിതാക്കളടക്കം നാലുപേരെ കൂട്ടക്കൊല ചെയ്തത് സാത്താന്‍ സേവയുടെ ഭാഗമായിട്ടാണെന്ന വാര്‍ത്ത കേട്ട് കേരളം ഞെട്ടിയിരിക്കുകയാണ്.

വിദൂരങ്ങളിലെവിടെയോ ഉണ്ടായിരിക്കാമെന്ന് കരുതിയിരുന്ന സാത്താന്‍ സേവ ഇതാ മലയാളിയുടെ അയല്‍പക്കത്തും അരങ്ങേറിയിരിക്കുന്നു. അതീന്ദ്രീയഭാവം കൈവരിച്ച് നീതിയ്ക്കും നിയമത്തിനും അതീതരായി ജീവിക്കാമെന്നുള്ള അന്ധവിശ്വാസമാണ് സാത്താന്‍ സേവക്കാരെ ഇതിലേക്ക് നയിക്കുന്നത്. ഈ ദുര്‍മന്ത്രവാദത്തിലെ കൂടിയ ഇനമായ ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ നടപ്പാക്കിയെന്നാണ് കാഡല്‍ മൊഴി നല്‍കിയത്.

ശരീരത്തില്‍ നിന്ന് ആത്മാവിനെ, സൂക്ഷ്മദേഹത്തെ മോചിപ്പിക്കാനുള്ള ക്രിയയാണ് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്നറിയപ്പെടുന്നത്. വിദേശങ്ങളില്‍ ഏറെക്കുറെ പരസ്യമായി സാത്താന്‍സേവയും ആസ്ട്രല്‍ പ്രൊജക്ഷനും അരങ്ങേറുന്നുണ്ട്. ആസ്ട്രല്‍ എന്ന പദത്തിന് നക്ഷത്രമയം എന്നാണ് അര്‍ഥം. ശരീരത്തില്‍നിന്ന് മനസിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം. ഓസ്‌ട്രേലിയയില്‍ നിന്നു നാട്ടില്‍ വന്നശേഷം ഇന്റര്‍നെറ്റിലൂടെയാണു കാഡല്‍ സാത്താന്‍ സേവയുടെ തുടര്‍പാഠങ്ങള്‍ പഠിച്ചെടുത്തത്.

പ്രപഞ്ചം പഞ്ചഭൂത നിര്‍മ്മിതമാണ്. അഗ്‌നി, വായു, ജലം, ഭൂമി, ആകാശം എന്നിവയാണ് അവ. സത്യമെന്നത് ഇന്ദ്രിയങ്ങള്‍ അനുഭവിക്കുന്നതല്ല. ഇന്ദ്രിയങ്ങള്‍ മായയാണ്. മാതാവിനെയും പിതാവിനെയും ഹനിച്ച് പാരമ്പര്യസിദ്ധമായ അറിവിന്റെ ലോകങ്ങളിലേക്ക് പ്രവേശിക്കണം. എന്നാലെ മായയില്‍ നിന്ന് മുക്തിയുള്ളൂ. ജീവിത സാക്ഷാത്കാരമുള്ളൂ. ഈ സിദ്ധാന്തമായിരിക്കാം കാഡല്‍ അനുവര്‍ത്തിച്ചത്. പിന്നീട് മാതാപിതാക്കളോട് പശ്ചാത്തപിക്കണം; പ്രായശ്ചിത്തം ചെയ്യണം. അപ്പോഴേ, അറിവുണ്ടാകൂവത്രെ. അതിനായി കടുത്ത ശാരീരിക സാധനകള്‍ വേണം. ശരീരത്തിന്റെ സ്പന്ദനങ്ങള്‍ രൂപപ്പെടുന്നതും കടന്നുപോകുന്നതും വരെ അറിയണം. തന്ത്രവിദ്യയെ പോലെ കടുത്ത മാര്‍ഗങ്ങളാണ് പരിശീലിക്കുന്നത്.

ശരീരം അഞ്ച് കോശങ്ങളോടു കൂടിയതാണ്. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം. മൃതശരീരത്തിലല്ല, ജീവനുള്ള ശരീരത്തിലാണ് പരീക്ഷണം നടത്തേണ്ടതെന്ന് ഇവര്‍ വിശ്വസിക്കുന്നു. ജീവന്‍ എന്നത് സ്വന്തമല്ലെന്ന് നിരന്തരം ബോധിപ്പിക്കുന്നത് അന്നമയമാണ്. അന്നമയകോശത്തെ പഠിക്കാന്‍ മുപ്പത് ദിവസം അന്നമൊന്നും കഴിക്കാതിരിക്കണം. അപ്പോള്‍ സംസാരിക്കാന്‍ കഴിയാതാകും; കാഴ്ചയില്ലാതാകും. കാമമയകോശമാണ് ആസ്ട്രല്‍ ബോഡി എന്നറിയപ്പെടുന്നത്. അധമവികാരങ്ങളായ അസൂയ, അസഹിഷ്ണുത, അഹങ്കാരം തുടങ്ങിയവയുടെ കൂടാരം. സഹനശക്തി കുറയുന്നതും പ്രകോപിതരാകുന്നതും ഭയപ്പെടുന്നതും കാമമയത്തിന്റെ അസ്ഥിരത കൊണ്ടാണെന്ന് സത്താന്‍ സേവക്കാര്‍ പറയുന്നു.

പൂര്‍ണബോധത്തോടെ ആസ്ട്രല്‍ ബോഡിയെ (കാമമയ കോശം) ശരീരത്തില്‍ നിന്നും ഉയര്‍ത്തി വേര്‍പെടുത്തുന്നതിനെയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുപറയുന്നത്. ഇതില്‍ വിജയിച്ചാല്‍ വിശാലമായതും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റാത്തതുമായ കാഴ്ചകള്‍ അനുഭവിക്കാനാകും. വ്യക്തികളുടെ സൂക്ഷ്മശരീരത്തെ തൊടാനാകും. ആസ്ട്രല്‍ പ്രൊജക്ഷന്‍ നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊര്‍ജവും ധൈര്യവും കിട്ടും. ഒരുവിധ ശക്തികള്‍ക്കും തൊടാന്‍ പോലുമാകില്ല. ഈ അവസ്ഥയില്‍ ഇഷ്ടമുള്ളിടത്തേക്ക് പറക്കാനാവും. ആസ്ട്രല്‍ ട്രാവല്‍ എന്നാണിത് അറിയപ്പെടുന്നത്. ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും സാത്താന്‍ സേവകര്‍ പ്രചരിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News