Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:48 pm

Menu

Published on May 8, 2017 at 3:41 pm

പല്ലിന് മുൻഭാഗത്ത് വിടവുള്ളവർ അറിയാൻ….!

what-is-the-gap-infront-your-teeth-indicates

വെളുത്ത് നിരയൊത്ത പല്ലുകൾ കൊതിക്കാത്തവരുണ്ടാകില്ല. ഭക്ഷണം ചവയ്‌ക്കുകയും തടസ്സമില്ലാതെ സംസാരിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനു പുറമേ, പല്ല് നമ്മുടെ ചുണ്ടുകൾക്കും, കവിളുകൾക്കും എന്നിവയ്‌ക്ക് ഒരു താങ്ങാണ്‌.പല്ലിൻറെ സൗന്ദര്യമാണ് മുഖത്തിൻറെ സൗന്ദര്യം. പലർക്കും പലതരത്തിലാണ് പല്ലുകൾ ഉള്ളത്.ചിലയാളുകൾക്ക് പല്ലിന്റെ മുന്‍ഭാഗത്തെ രണ്ടു വലിയ പല്ലുകള്‍ക്കിടയില്‍ വിടവുകൾ കാണാറുണ്ട്. ഇവരെ കുറിച്ചാണ് ഇവിടെ പറയുന്നത്.



മുൻപിലെ പല്ലുകൾക്കിടയിൽ വിടവുള്ളവർ ധൈര്യശാലികളും സാഹസികപ്രിയരുമായിരിക്കും. നല്ല ആത്മവിശ്വാസമുള്ളവരാണ് ഇവർ. ഇവര്‍ മറ്റുള്ളവര്‍ ഏറ്റെടുക്കാന്‍ മടിയ്ക്കുന്ന പല റിസ്‌കുക്കളും സ്വയം ഏറ്റെടുത്ത് നടത്താൻ ഇവർ മിടുക്കരാണ്.കരിയറിൽ ഇവർക്ക് കൂടുതലും വിജയമായിരിക്കും. ജോലിയിൽ പടിപടിയായി ഇവർക്ക് ഉയർച്ചകൾ ഉണ്ടാകും.



രുചിഭേദങ്ങള്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാർ. സംസാരപ്രിയരായ ഇവർ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ സംസാരിക്കുന്ന സ്വഭാവക്കാരായിരിക്കും. നല്ല സമ്പാദ്യം ഉള്ളവരായിരിക്കും ഇവർ. കാരണം സാമ്പത്തികകാര്യങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാൻ ഇവരെ കഴിഞ്ഞേ വേറെ ആളുള്ളൂ. പുതിയ കാര്യങ്ങള്‍ പരീക്ഷിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരും സര്‍ഗാത്മകതയുള്ളവരുമാണിവർ. പുതിയ കാര്യങ്ങളില്‍ കൂടുതൽ ജിജ്ഞാസ കാണിക്കുന്നവരാണ് ഇവർ.



പല്ലിനിടയിൽ വിടവുള്ളവർ എടുക്കുന്ന മിക്ക തീരുമാനങ്ങളും ശരിയാകാനുള്ള സാധ്യത ഏറെയാണ്. വിജയം ലഭിയ്ക്കില്ലെങ്കിലും അവസാനം വരെ വിജയത്തിനായി ഇവർ പരിശ്രമിച്ചുകൊണ്ടേയിരിക്കും. കാര്യസാധ്യത്തിനായി ഏതറ്റം വരെ പോവാനും ഇവർ തയ്യാറാണ്.

Loading...

Leave a Reply

Your email address will not be published.

More News