Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ നാട്ടില്‍ മിക്കവാറും എല്ലായിടത്തും പൊതുവായി ഉപയോഗിയ്ക്കുന്ന ആഹാര പദാര്‍ത്ഥമാണ് മുട്ട. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ കഴിക്കാവുന്നത്. കാലാവസ്ഥ അനുസരിച്ച് മുട്ടയ്ക്ക പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. ചിലപ്പോഴെക്കെ ഇത് മുട്ട കേടാകാനും കാരണമാകാറുണ്ട്.
മുട്ട പൊട്ടിയ്ക്കുമ്പോള്‍ ചിലപ്പോള്‍ ഇതില്‍ രക്തത്തിന്റെ പൊട്ടു പോലുള്ള അടയാളം പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് കേടാണെന്നു കരുതി ഉപയോഗിയ്ക്കാത്തവരാണ് പലരും. കോഴിക്കുഞ്ഞാകാന്‍ തുടങ്ങുന്ന മുട്ടയെന്നതാണ് പൊതുവെ പലരും ഇതിനെ പറ്റി പറയാറുള്ളത്.
എന്നാല്‍ മുട്ട രൂപപ്പെടുമ്പോള്‍ മഞ്ഞക്കരുവിന്റെ മുകളിലായി രക്തക്കുഴല്‍ പൊട്ടുന്നതാണ് ഇത്തരത്തിലെ രക്തക്കറയ്ക്കു കാരണം. അല്ലാതെ മുട്ട കേടാകുന്നതല്ല ഇത്. ഇത്തരത്തില്‍ ചുവന്ന പൊട്ടുകാണുന്ന മുട്ട കേടായതല്ലെന്നു മാത്രമല്ല, ഇതില്‍ പോഷകാംശങ്ങള്‍ കുറവുമല്ല.
സാധാരണ മുട്ടയുടെ അത്ര തന്നെ ആരോഗ്യഗുണങ്ങളുള്ള, കഴിക്കാന്‍ കഴിയുന്ന മുട്ട തന്നെയാണിത്. സാധാരണ മുട്ടയെ ബാധിക്കുന്ന ബാക്ടീരിയയാണ് സാല്‍മൊണെല്ല. ചിലര്‍ ഈ ചുവന്ന പാട് സാല്‍മൊണെല്ലയാണെന്നു കരുതി ഒഴിവാക്കാറുമുണ്ട്. ഇത് ബാക്ടീരിയ കാരണം കേടായതുമല്ല.
മുട്ട കോഴിക്കുഞ്ഞായി രൂപപ്പെടുന്നതിനു മുന്‍പായാണ് ഇത്തരം ചുവന്ന കുത്തെന്നു കരുതി ഉപേക്ഷിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇതിലും വാസ്തവമില്ല. ഈ ചുവന്ന ഭാഗം സ്പൂണ്‍ കൊണ്ടോ കത്തിയുപയോഗിച്ചോ നീക്കി ഉപയോഗിയ്ക്കാവുന്നതേയുളളൂ. സാധാരണ മുട്ട പോലെത്തന്നെ രുചിയും ഗുണവുമുള്ള മുട്ട തന്നെയായിരിയ്ക്കും ഇതും.
രക്തക്കറയുള്ള ഇത്തരം മുട്ടകള്‍ മുട്ട അലര്‍ജി പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറില്ലെന്നു മാത്രമല്ല രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Leave a Reply