Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങളുടെ ശരീരത്തിലെ കാക്കാപ്പുള്ളികൾക്കെല്ലാം ഓരോ ലക്ഷണങ്ങളുണ്ട്. ഇത് പലപ്പോഴും നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യത്തേയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിലെ മറുകുകളും കാക്കപ്പുള്ളികളും കലകളും എല്ലാം നമ്മുടെ ഭാവിയെപ്പറ്റിയും നമുക്കുള്ളില്‍ കുടിയിരിക്കുന്ന നെഗറ്റീവ് പോസിറ്റീവ് എനര്‍ജിയെ പറ്റിയും പറഞ്ഞു തരുന്നു. പലര്‍ക്കും ശരീരത്തില്‍ പല തരത്തിലുള്ള കലകളും കാക്കപ്പുള്ളികളും എല്ലാം ഉണ്ട്. സ്ത്രീ-പുരുഷ ലക്ഷണങ്ങളില്‍ സാമുദ്രിക ശാസ്ത്രപ്രകാരം ഇവയെല്ലാം ഭാഗ്യനിർഭാഗ്യങ്ങളെ സൂചിപ്പിക്കുന്നവയാണ്.
–

–
ചിലയാളുകളുടെ കവിളിൽ കാക്കപ്പുള്ളി കാണാറുണ്ട്. ഇത് സൗന്ദര്യത്തിൻറെ ലക്ഷണമായി കണക്കാക്കുന്നു. കവിളിൽ കാക്കപ്പുള്ളിയുള്ളവർ പാചക കലയിൽ വൈദഗ്ധ്യമുള്ളവരും സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുന്നവരുമായിരിക്കും. മൂക്കിന് മുകളിൽ കാക്കപ്പുള്ളി ഉണ്ടാവുന്നത് ഭാഗ്യലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. എത്ര വലിയ അപകടാവസ്ഥയിലാണെങ്കിലും ഭാഗ്യം കൊണ്ടു വരാന്‍ ഇത്തരക്കാർക്ക് സാധിക്കും.
–

–
വയറിനുമുകളിൽ കാക്കപ്പുള്ളിയുള്ളവർ ഭാഗ്യവാന്മാരായിരിക്കും. ഇവർക്ക് സമാധാനവും സന്തോഷവും നൽകുന്ന ജീവിതമായിരിക്കും. നീളമുള്ള കാലുകളുള്ള സ്ത്രീകൾ ഭാഗ്യവതികളായിരിക്കും. ഇവരുടെ ജീവിതത്തിലുടനീളമുണ്ടാകുന്ന സന്തോഷത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നഖത്തിനു മുകളില്‍ വെളുത്തതോ ചുവന്നതോ ആയ പാടുകളോ കാൽപാദത്തില്‍ മറുകോ ഉണ്ടെങ്കിൽ ഇത് നിങ്ങളുടെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. നീളം കൂടിയ കാൽവിരലിനുടമകളായിട്ടുള്ളവർ ജീവിതം മുഴുവന്‍ സന്തോഷത്തോടെ ഇരിയ്ക്കും എന്നതിന്റെ ലക്ഷണമാണ്. പിങ്ക് നിറമുള്ളതും മൃദുലവുമായ നാവുള്ളവർ കുടുംബത്തിലും സമൂഹത്തിലും നിലയും വിലയും ഉള്ളവരായിരിക്കും.
–

Leave a Reply