Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:29 pm

Menu

Published on July 30, 2016 at 11:33 am

നിങ്ങളുടെ മുഖത്തിൻറെ ആകൃതി വട്ടത്തിലാണോ…?എങ്കിൽ ഇതൊന്ന് അറിഞ്ഞോളൂ …..!!

what-the-shape-of-your-face-reveals-about-your-personality

മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണ് പറയാറ്.നമ്മുടെ മനസ്സിലെ സന്തോഷവും സങ്കടവും എല്ലാം മുഖത്താണ് പെട്ടെന്ന് പ്രതിഫലിയ്ക്കുന്നത്.നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് പറയാന്‍ മുഖത്തിന് കഴിയും.ഓരോരുത്തരുടേയും മുഖത്തിന്റെ ആകൃതി വ്യത്യസ്തമായിരിക്കും.മുഖത്തിന്റെ ആകൃതി നോക്കി എങ്ങനെ നമ്മുടെ വ്യകതിത്വത്തെക്കുറിച്ച് പറയാന്‍ കഴിയും എന്ന് നോക്കാം.

വട്ടമുഖമുള്ളവർ

നമ്മളില്‍ പലരുടേയും മുഖം വൃത്താകൃതിയില്‍ ആയിരിക്കും. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിവുള്ളവരായിരിക്കും. നിങ്ങളുടെ ആവശ്യത്തേക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായിരിക്കും ഇവര്‍ പ്രാധാന്യം നല്‍കുക. മറ്റുള്ളവരുടെ സന്തോഷത്തിനും ഇഷ്ടത്തിനും പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍.

ചതുരാകൃതിയില്‍ മുഖമുള്ളവർ

ചതുരാകൃതിയില്‍ മുഖമുള്ളവരും ഒട്ടും കുറവല്ല. തമാശ ആസ്വദിയ്ക്കാനും തമാശ രൂപേണ എല്ലാ കാര്യത്തിനും തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുന്നവരും ആയിരിക്കും ഇത്തരക്കാര്‍. മാത്രമല്ല ഏത് കാര്യത്തേയും വിജയത്തിലേക്ക് നയിക്കാന്‍ ഇവര്‍ക്കുള്ള കഴിവ് വളരെ വലുതാണ്.

നീണ്ട മുഖമുള്ളവര്‍

നീണ്ട മുഖമുള്ളവര്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിയ്ക്കുന്നവരായിരിക്കും. എന്നാലും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഏറ്റെടുത്ത കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള കഴിവും ഇവര്‍ക്ക് കൂടുതലായിരിക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച് അളന്ന് മുറിച്ച് പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍.

ത്രികോണാകൃതിയിൽ മുഖമുള്ളവർ

ത്രികോണാകൃതിയില്‍ മുഖമുള്ളവരുടെ കൂടപ്പിറപ്പാണ് വിജയം. വിജയത്തിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഇവര്‍ തയ്യാറാകും. ഏത് കാര്യത്തേയുെ നിയന്ത്രിക്കാനും പരിധിയില്‍ നിര്‍ത്താനും ഇവര്‍ക്ക് കഴിയും.

ഓവല്‍ ഷേപ്പ്

ഓവല്‍ഷേപ്പ് എന്ന് പറഞ്ഞാല്‍ മുട്ടയുടെ ആകൃതിയുള്ള മുഖം എന്നാണ്. ഏത് കാര്യവും തുറന്ന് പറയാന്‍ കഴിയുന്നവരാണ് ഇവര്‍. അത് കൊണ്ട് തന്നെ വിഷമകരമായ ഏത് കാര്യങ്ങളേയും ഇവര്‍ക്ക് തരണം ചെയ്യാന്‍ കഴിയും. വിധിയില്‍ വിശ്വസിക്കുന്നവരാണ് ഇവര്‍.

ഹൃദയാകൃതിയില്‍ മുഖമുള്ളവര്‍

ഹൃദയാകൃതിയില്‍ മുഖമുള്ളവര്‍ ഒട്ടും കുറവല്ല നമുക്കിടയില്‍. ഇവര്‍ സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവരായിരിക്കും. എന്നാലും ഏത് സാഹചര്യത്തേയും ഉറച്ച മനസ്സോടെ നേരിടാന്‍ ഇവര്‍ മുന്നിലായിരിക്കും. ക്രിയേറ്റീവ് ആയി കാര്യങ്ങളെ തീരുമാനിയ്ക്കാന്‍ ഇവര്‍ക്ക് കഴിയും.

 

Loading...

Leave a Reply

Your email address will not be published.

More News