Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓരോ മനുഷ്യൻറെയും കൈയിലെയും കാലിലേയും വിരലുകൾ സ്ഥാനവ്യത്യാസത്തിനനുസരിച്ച് തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിങ്ങനെ അറിയപ്പെടുന്നു. ഈ വിരലുകൾ നോക്കിയാലറിയാം നിങ്ങളുടെ ഭാവി. കൈയ്യിലെ അഞ്ച് വിരലുകളില്‍ ഏറ്റവും ഓമനത്തമുള്ള വിരലാണ് ചെറുവിരല്‍. ഓരോ വിരലിന്റേയും ശാസ്ത്രമനുസരിച്ച് ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് അറിയാൻ സാധിക്കും. കൈരേഖാശാസ്ത്രം നന്നായി അറിയുന്ന ഒരാൾക്ക് ചെറിയ വിരല്‍ നോക്കിയാല്‍ മറ്റൊരാളുടെ ഭൂതം,ഭാവി,വർത്തമാനം ഇവയെല്ലാം മനസ്സിലാക്കാൻ സാധിക്കും.
–

–
ചെറുവിരലിന് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. വ്യത്യസ്ത നീളമായിരിക്കും ഓരോ ഭാഗത്തിനും ഉണ്ടായിരിക്കുക. താഴെ നിന്ന് വിരലിൻറെ ആദ്യഭാഗം എടുത്താല്‍ ഈ ഭാഗത്തിന് മറ്റുള്ള ഭാഗത്തെ അപേക്ഷിച്ച് നീളം കൂടുതലുള്ളവരാണെങ്കിൽ ഇവർക്ക് സാമ്പത്തികമായി നല്ല പുരോഗതി ഉണ്ടാവും. മാത്രമല്ല മികച്ച ആശയവിനിമയ ശേഷി ഉള്ളവരും മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിവുള്ളവരുമായിരിക്കും. വിരലിന്റെ രണ്ടാമത്തെ ഭാഗം വലുതായാൽ ഇവര്‍ പഠനത്തിലൂടെ ഉന്നതിയിലെത്താന്‍ കഴിയുന്നവരായിരിക്കും. ഇവർ മറ്റുള്ളവരെ വളരെയധികം ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയും പരിചരിയ്ക്കുന്നവരും ആയിരിക്കും.
–

–
ചെറുവിരലിന്റെ ഏറ്റവും മുകളിലുള്ള ഭാഗം വലുതായിട്ടുള്ളവർ എപ്പോഴും നീതിയുടേയും ന്യായത്തിന്റേയും ഭാഗത്ത് നിൽക്കുന്നവരായിരിക്കും. ഇവരെ പൂർണ്ണമായും വിശ്വസിക്കാൻ സാധിക്കും. ജീവിതത്തിൽ ഉത്തമപങ്കാളിയെ ഇവർക്ക് തീർച്ചയായും ലഭിക്കും.വിരലിൻറെ നടുഭാഗം മാത്രം ചെറുതായിട്ടുള്ളവരാണെങ്കിൽ ഇവർ അദ്ധ്വാനിക്കാൻ മടിയുള്ളവരായിരിക്കും. വിരലിന്റെ താഴ്ഭാഗം ചെറുതാണെങ്കിൽ ഇവർ ചിന്തിയ്ക്കാതെ ഏത് കാര്യത്തിനും എടുത്ത് ചാടുന്നവരായിരിക്കും. അറിവില്ലായ്മയായിരിക്കും ഇത്തരക്കാരുടെ കൂടപ്പിറപ്പായിരിക്കും.
–

–
വിരലിന്റെ മൂന്ന് ഭാഗങ്ങളും ഒരു പോലെയുള്ളവരാണെങ്കിൽ ഇവർക്ക് ഒരിക്കലും അര്‍ഹിക്കുന്ന അംഗീകാരം ഒരിക്കലും ലഭിക്കുകയില്ല. മാത്രമല്ല മറ്റുള്ളവരാല്‍ ആദരിക്കപ്പെടാനും ഇവർക്ക് ഭാഗ്യം കുറവായിരിക്കും.
Leave a Reply