Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:08 am

Menu

Published on February 13, 2016 at 1:39 pm

സ്ത്രീകള്‍ക്ക് ഇഷ്ടം ഇങ്ങനെയുള്ള പുരുഷന്‍മാരെ….

what-type-of-men-most-women-prefer

സ്ത്രീകള്‍ക്ക് അവരുടെ സ്വപ്ന പുരുഷനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ നിരവധിയാണ്. ഉയരം കൂടിയ, ഇരു നിറമുള്ള, കാണാന്‍ സുന്ദരനും സുമുഖനുമായ, കയ്യില്‍ ആവശ്യത്തിലേറെ പണമുള്ള…. ഇങ്ങനെ പോകുന്നു ആ സങ്കല്‍പങ്ങള്‍…..എങ്കിലും സ്വഭാവം എന്നത് മാറ്റി നിര്‍ത്തിയാല്‍ ഈ ഗുണങ്ങളും രൂപവുമാണ് പുരുഷനില്‍ സ്ത്രീ ഇഷ്ടപ്പെടുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.സ്ത്രീകള്‍ക്ക് എങ്ങനെയുള്ള പുരുഷന്‍മാരോടാണ് തല്പര്യമെന്ന് അറിയേണ്ടേ….

ഗാംഭീര്യമുള്ള ശബ്ദം

മൃദു ശബ്ദത്തിനേക്കാളും നല്ല ഘനഗംഭീരമായ ശബ്ദമുള്ള പുരുഷന്‍മാരേയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം.

തമാശ പറയുന്നവര്‍

വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്റെ ബാര്‍ബര്‍ഷോപ്പ് തമാശ രംഗം വെറുതേയല്ല, സ്ത്രീകളെ ഇംപ്രസ് ചെയ്യണമെങ്കില്‍ തമാശ പറയാന്‍ അറിഞ്ഞേ മതിയാവൂ. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നവരാണ് സ്ത്രീകള്‍ക്ക് ഹീറോ.

താടി

ക്ലീന്‍ ഷേവുകാരോട് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് അത്ര താല്‍പര്യം പോരാ. ആ ചോക്ലേറ്റ് ലുക്കിന്റെ കാലം കഴിഞ്ഞുവത്രേ. നല്ല കട്ട താടിയും മീശയുമുള്ളവര്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. മെച്യുരിറ്റി തോന്നുമെന്ന് മാത്രമല്ല, നല്ല പിതാവാകാന്‍ ഇവര്‍ക്ക് കഴിയുമെന്ന വിശ്വാസവും ഇതിന് പിന്നിലുണ്ട്.
ഉയരം

ഉയരം ചില്ലറ കാര്യമല്ല കേട്ടോ, ഉയരമുള്ള പുരുഷന്‍മാരോടാണ് പണ്ടു കാലം മുതല്‍ക്കെ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രേമം തോന്നുക. ആ ‘അമിതാഭ് ബച്ചന്‍ ഉയരം’ ഇന്നും ഹിറ്റ് തന്നെ. ഉയരം കൂടിയ പുരുഷന്‍മാരാണ് സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുകയെന്നും ശാസ്ത്രീയമായ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉയരമുള്ള പുരുഷനൊപ്പം നില്‍ക്കുമ്പോള്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുമെന്നാണ് സ്ത്രീകളുടെ മനഃശാസ്ത്രം.

സ്മൂത്ത് ബോഡി

താടി ഇഷ്ടമാണെന്നത് കൊണ്ട് അമിത രോമമുള്ള ശരീരത്തോട് സ്ത്രീകള്‍ക്ക് താല്‍പര്യമുണ്ടെന്ന് കരുതേണ്ട. അനില്‍ കപൂര്‍ ബോഡിയോട് താല്‍പര്യ കുറവാണെന്നാണ് പറയപ്പെടുന്നത്.

വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയുന്ന പുരുഷന്‍മാര്‍

ഓസ്ട്രിയന്‍ ഗവേഷകരുടെ പഠനത്തിലാണ് ഫാന്‍സി കാറുകളും മറ്റ് വാഹനങ്ങളും നന്നായി ഡ്രൈവ് ചെയ്യാന്‍ കഴിയുന്നവരോട് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുന്നതായി പറയുന്നത്.

ബാഡ് ബോയ്‌സ്

മിസ്റ്റര്‍ പെര്‍ഫക്ട്, നൈസ് ബോയ്, എന്നിവരേക്കാളുമെല്ലാം ഇത്തിരി ബാഡ് ബോയ് ഇമേജുകാരോടാണ് പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം.

Loading...

Leave a Reply

Your email address will not be published.

More News