Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:04 pm

Menu

Published on May 4, 2017 at 5:54 pm

വാഹനം മൂടി സൂക്ഷിച്ചാല്‍?

what-will-happen-if-your-vehicle-covered

വാഹനങ്ങള്‍ നല്ല രീതിയില്‍ സൂക്ഷിക്കുന്നവരാണ് നമ്മളില്‍ മിക്ക ആളുകളും. ഇത്തരത്തില്‍ നമ്മുടെ നാട്ടില്‍ പൊതുവെ കാണുന്ന ശീലമാണ് വാഹനങ്ങള്‍ മൂടി സൂക്ഷിക്കുന്നത്.

വീടിന്റെ കാര്‍ പോര്‍ച്ചിലാണ് വാഹനം കിടക്കുന്നതെങ്കിലും മൂടി സൂക്ഷിക്കാറുണ്ട് ചിലര്‍. വാഹനത്തില്‍ പൊടി പിടിക്കാതെ സൂക്ഷിക്കാന്‍ ഇത്തരത്തില്‍ മൂടുന്നത് നല്ലതാണെങ്കിലും വാഹനങ്ങള്‍ മുടുന്നതുകൊണ്ട് ഗുണമാണോ ദോഷമാണോ എന്നത് പലര്‍ക്കും ഇപ്പോഴും സംശയമുള്ള കാര്യമാണ്.

വാഹനത്തില്‍ പൊടി പിടിക്കാതിരിക്കാനും പക്ഷികള്‍ കാഷ്ഠിക്കാതിരിക്കാനുമെല്ലാം ഈ കവര്‍ നല്ലതാണ്. കൂടാതെ ഗുണമേന്മയുള്ള കവറുകള്‍ യുവി കിരണങ്ങളില്‍ നിന്ന് കാറിനെ സംരക്ഷിക്കുന്നു. കൂടാതെ കൂടുതല്‍ വെയില്‍ ഏല്‍ക്കുന്നതു മൂലമുള്ള നിറം മങ്ങലും മൂടി സൂക്ഷിക്കുന്നത് ഇല്ലാതാക്കും. ചെറിയ സ്‌ക്രാച്ചുകളില്‍ നിന്നും ചെറിയ കേടുപാടുകളില്‍ നിന്നും രക്ഷിച്ചേക്കാം.

എന്നാല്‍ ഗുണം പോലെ തന്നെ ദോഷ വശങ്ങളും ഇത്തരത്തില്‍ വാഹനങ്ങള്‍ കാര്‍ മൂടിവെയ്ക്കുന്നതുകൊണ്ടുണ്ട്. പോളിത്തീന്‍, നൈലോണ്‍, പ്ലാസ്റ്റിക് നിര്‍മ്മിത കവറുകള്‍ ഉപയോഗിച്ച് കാര്‍ മൂടുമ്പോള്‍ കാറിലോ കവറിലോ ഈര്‍പ്പം ഉണ്ടെങ്കില്‍ ഇത് പെയിന്റിനു പുറത്ത് മങ്ങിയ പാടു വീഴാന്‍ ഇടയാക്കും. ഇത് കാര്‍ പോളിഷ് ചെയ്താലേ പോകൂ. കാര്‍ മൂടിവയ്ക്കുമ്പോള്‍ ഈര്‍പ്പരഹിതമാണെന്ന് ഉറപ്പുവരുത്തുക. അതുപോലെ മാസങ്ങളോളം മൂടിവയ്ക്കുന്നതും നല്ലതല്ല.

Loading...

Leave a Reply

Your email address will not be published.

More News