Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 5:18 pm

Menu

Published on May 2, 2017 at 4:50 pm

നിങ്ങൾക്കിഷ്ടമുള്ള നിറം പറയും നിങ്ങളുടെ സ്വഭാവം…!

what-your-favorite-color-says-about-you

ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക തരം നിറങ്ങളോടു താല്‍പര്യം തോന്നുന്നതു സ്വാഭാവികമാണ്. എന്നാല്‍ ഈ നിറം നോക്കി ഒരാളെക്കുറിച്ചു പല കാര്യങ്ങളും പറയാനാകും. ഒരാളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കാൻ നിറങ്ങളിലൂടെ സാധിക്കും. നിറങ്ങള്‍ക്ക് നമ്മുടെ മൂഡിനെയും സ്വാധീനിക്കാനാവും. ചില നിറങ്ങൾ കാണുമ്പോൾ നമ്മുടെ മനസ്സിന് അത് കുളിർമ നൽകാറുണ്ട്. ഒരാളുടെ വ്യക്തിത്വത്തെ നിറം നോക്കി മനസ്സിലാക്കാം.

വെള്ള



വെള്ള നിറം ഇഷ്ടപ്പെടുന്നവർ ശാന്തവും നിര്‍മ്മലവുമായ സ്വഭാവക്കാരായിരിക്കും. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ക്ക് വളരെ ഇഷ്ടമായിരിക്കും.യുവത്വം മനസില്‍ സൂക്ഷിക്കുന്നവരായിരിക്കും ഇക്കൂട്ടർ. ആത്മീയതയില്‍ താല്‍പര്യമുള്ള ഇവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നവരായിരിക്കും.

കറുപ്പ്



കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ ശക്തരും ധീരരും വ്യത്യസ്ത സ്വഭാവമുള്ളവരുമായിരിക്കും. ഗൂഢപ്രകൃതമായിരിക്കും ഇക്കൂട്ടർക്ക്. മിക്ക സമയവും ഇവർ ഉത്കണ്ഠാകുലരായിരിക്കും. അപരിഷ്‌കൃതമായ സ്വഭാവം ഇവര്‍ ചിലപ്പോള്‍ പ്രകടിപ്പിക്കും.

ചുവപ്പ്



ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവർ ശക്തരും ബലവാന്‍മാരുമായിരിക്കും. ധീരതയുടെ പ്രതീകമാണ് ചുവപ്പ്. പ്രസന്ന പ്രകൃതമായിരിക്കും ഇക്കൂട്ടർക്ക്. സുഖലോലുപരായ ഇവർ നിശ്ചയദാര്‍ഢ്യം ഉള്ളവരായിരിക്കും.ശുഭാപ്തി വിശ്വാസികളും വിരസതയെ വെറുക്കുന്നവരുമാണ് ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവർ.

പച്ച



പച്ച നിറം ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ഈ നിറം ഇഷ്ടപ്പെടുന്നവർ ഊര്‍ജ്ജസ്വലരും സമാധാന പ്രിയരും ആയിരിക്കും. ജീവിതത്തിൽ കൂടുതലും സന്തോഷമുള്ളവരാണ് പച്ച നിറം ഇഷ്ടപ്പെടുന്നവർ. തെറ്റ് കണ്ടാല്‍ ഉടൻ തന്നെ പ്രതികരിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവർ.

നീല



ശാന്തരും പ്രസന്നരുമായ ആളുകളാണ് നീല നിറം ഇഷ്ടപ്പെടുന്നവർ. പൊതുവെ ശാന്ത പ്രകൃതരായ ഇവർ ചുറ്റുപാടുമായി ഇണങ്ങി ജീവിക്കുന്ന ആളുകളായിരിക്കും.

മഞ്ഞ



ഉല്ലാസവാന്‍മാരും സൗഹദൃപ്രകൃതക്കാരും ആയിരിക്കും മഞ്ഞ നിറം ഇഷ്ടപ്പെടുന്നവർ. ഏറ്റവും കൂടുതൽ ആകർഷകമായ നിറങ്ങളിൽ ഒന്നാണ് മഞ്ഞ. എല്ലാ കാര്യത്തിലും ഇവർ സജീവമായിരിക്കും.

ബ്രൗൺ



ഈ നിറം ഇഷ്ടപ്പെടുന്നവർ ഒരു കാര്യത്തിലും നിരാശപ്പെടുന്നവരായിരിക്കില്ല. ജീവിതത്തില്‍ സുഖവും സുരക്ഷിതത്ത്വവും അനുഭവിക്കുന്നവരായിരിക്കും ഇക്കൂട്ടർ. വളരെ വിനീത സ്വഭാവമുള്ളവരായിരിക്കും ബ്രൗൺ നിറം ഇഷ്ടപ്പെടുന്നവർ.

ഓറഞ്ച്



ശാരീരികമായി ആരോഗ്യമുള്ളവരും പരിശ്രമശീലമുള്ളവരും ആയിരിക്കും ഈ നിറം ഇഷ്ടമുള്ളവർ. എന്ത് കാര്യവും തുറന്ന് പറയാൻ മടിയില്ലാത്തവരാണ് ഇക്കൂട്ടർ. ആഢംബരവും ആനന്ദവും ഇഷ്ടപ്പെടുന്ന ഇവർ നല്ല പ്രകൃതക്കാരും ആള്‍ക്കുട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നവരും ആയിരിക്കും.

പിങ്ക്



ഈ നിറം ഇഷ്ടപ്പെടുന്നവർ പൊതുവെ സൗമ്യ സ്വഭാവക്കാരായിരിക്കും. വളരെ ആകർഷണമുള്ളവരായിരിക്കും ഇവർ. സൗന്ദര്യത്തെ സ്‌നേഹിക്കുന്ന ഇവർ സ്‌നേഹിക്കപ്പെടാന്‍ ഏറെ കൊതിക്കുന്നവരാണ്. ശാരീരികമായി എപ്പോഴും പ്രവര്‍ത്തന ക്ഷമരായിരിക്കും ഇവർ.

പർപ്പിൾ



എളുപ്പത്തില്‍ ക്ഷോഭിക്കുന്നവരും കാര്യങ്ങള്‍ വിസ്തരിച്ച് പറയുന്നവരും കലാപ്രേമികളുമാണ് പർപ്പിൾ കളർ ഇഷ്ടപ്പെടുന്നവർ. ഇക്കൂട്ടരെ തൃപ്തിപെടുത്തുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അന്തസ്സും സഹിഷ്ണുതയും ഉള്ള ഇവര്‍ അധികാര സ്ഥാനങ്ങളില്‍ എത്തപ്പെടും. ഇവർ ചില സമയങ്ങളിൽ വിഷാദഭാവം പ്രകടിപ്പിക്കുന്നവരായിരിക്കും. എല്ലാഴ്പ്പോഴും വ്യത്യസ്തത ആഗ്രക്കുന്നവരാണ് ഇവർ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News