Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:02 pm

Menu

Published on August 11, 2016 at 11:31 am

വോയിസ് മെയില്‍ ഫീച്ചറുമായി വാട്സ് ആപ്പ് …!!

whatsapp-gets-a-new-update-for-voice-calls

വാട്‌സ്ആപ്പ് കോൾ  ചെയ്യുമ്പോൾ സുഹൃത്തുക്കൾ എടുക്കാതിരിക്കുകയോ നിരസിക്കുകയോ ചെയ്താല്‍ അതേ സ്‌ക്രീനിലൂടെ തന്നെ വോയ്‌സ്‌മെയില്‍ അയക്കാനുള്ള ഫീച്ചറുമായി  വാട്സ് ആപ്പ്. വോയ്‌സ്‌മെയില്‍ അയക്കാനുള്ള ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.വിളിക്കുന്ന ആള്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ കോളറുടെ സ്‌ക്രീന്‍ മുമ്പത്തെ സ്‌ക്രീനിലേക്ക് പോകുകയാണ് സാധാരണ ചെയ്യാറുള്ളത്. സുഹൃത്ത് കോള്‍ എടുത്തില്ലെങ്കില്‍ അക്കാര്യം അറിയിച്ച് ഒരു സന്ദേശം യൂസറുടെ സ്‌ക്രീനിലും പോപ്പ് അപ്പായി വരും. വോയ്‌സ് മെസേജിന് സമാനമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പുതിയ അപ്‌ഡേഷനില്‍ കോളര്‍ സ്‌ക്രീനിലൂടെ തന്നെ വോയ്‌സ് സന്ദേശമയക്കാനും വീണ്ടും കോള്‍ ചെയ്യാനും മൂന്ന് പുതിയ ഐക്കണുകളുണ്ട്. കോള്‍ സ്ക്രീനിലൂള്ള വോയ്‌സ് മെസേജ് ബട്ടണ്‍ ടാപ്പ് ചെയ്ത് സന്ദേശം റെക്കോര്‍ഡ് ചെയ്ത് നേരിട്ട് അയക്കാം. സാധാരണ വോയ്‌സ് സന്ദേശമായിട്ടായിരിക്കും സ്വീകര്‍ത്താവിന് ഈ സന്ദേശം ലഭിക്കുക.വാട്‌സ്ആപ്പിന്റെ 2.16.229 ആന്‍ഡ്രോയിഡ് പതിപ്പിലും 2.16.8 ഐഒഎസ് പതിപ്പിലുമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News