Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 9:24 am

Menu

Published on August 27, 2016 at 8:58 am

സൂക്ഷിക്കുക!!! വാട്‌സ്ആപ്പ് ഫേസ്ബുക്കുമായി നിങ്ങളുടെ നമ്പര്‍ ഷെയര്‍ ചെയ്യും, എങ്ങനെയെന്നല്ലേ..

whatsapp-is-now-sharing-your-phone-number-with-facebook

ലോകത്തെ നമ്പർ വൺ മെസേജിങ് സര്‍വീസ് ആയ വാട്‌സ്ആപ്പ് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടെ ഫേസ്ബുക്കിലെ പരസ്യങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിച്ചു തുടങ്ങും.എന്നാല്‍ വാട്സ്ആപ്പില്‍ നിന്ന് ശേഖരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ഫേസ്ബുക്ക് ആരുമായും പങ്കുവെയ്ക്കുകയോ പ്രസിദ്ധപ്പെടുകയോ ഇല്ലെന്നാണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പ്.ഫോണ്‍ നമ്പറിനൊപ്പം ഓപ്പറേറ്റിങ്ങ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ സവിശേഷതകള്‍ അടക്കമുള്ള ഡിവൈസ് വിവരങ്ങളും വാട്‌സ്ആപ്പ് ഫേസ്ബുക്കിന് നല്‍കും.

വാട്‌സ്ആപ്പിലോ ഫേസ്ബുക്കിലോ ഒരു വ്യക്തി ലോഗിന്‍ ചെയ്യുമ്പോള്‍ ഒരു ഫോണ്‍ നമ്പര്‍ നല്‍കുക. ഇതോടെ വാട്‌സ്ആപ്പ് ഉള്ള സ്മാര്‍ട്ട്‌ഫോണുമായി ഒരു നമ്പറിനെ കമ്പനി യോജിപ്പിക്കും. ഇതോടെ ഉപയോക്താവിന് ഫേസ്ബുക്ക് വഴി പരസ്യങ്ങള്‍ ലഭിച്ചു തുടങ്ങും.

പുതിയ പോളിസി നിബന്ധനകള്‍ സ്വീകരിക്കാനും തള്ളാനും 30 ദിവസത്തെ സമപയപരിധിയാണ് യൂസര്‍മാര്‍ക്ക് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. പോളിസി സ്വീകരിച്ച് പിന്നീട് പിന്‍മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ആകാം.

വാട്‌സ്ആപ്പ് ആശയവിനിമയത്തില്‍ ഉണ്ടായേക്കാവുന്ന സുരക്ഷാ പാളിച്ചകളെ കുറിച്ച് നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. വാട്‌സ്ആപ്പിലൂടെയുള്ള ടെക്‌സ്റ്റ്/ മള്‍ട്ടിമീഡിയ വിവരകൈമാറ്റത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഫെയ്‌സ്ബുക്കിന് കഴിയില്ലെന്നായിരുന്നു അപ്പോഴെല്ലാം ടെക് വിദഗ്ധരുടെ വിലയിരുത്തല്‍. മൂന്നാമതൊരാളുടെ നുഴഞ്ഞുകയറ്റം അസാധ്യമാക്കുന്ന വാട്‌സ്ആപ്പിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ചൂണ്ടിക്കാട്ടിയായിരുന്നു വിദഗ്ധരുടെ ഈ നിഗമനം.ഇനി ഈ കുരുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി എന്നത്….

ഫോണിലെ അപ്‌ഡേറ്റ് ചെയ്ത വാട്‌സ്ആപ്പില്‍ പോയി സെറ്റിങ്‌സിലെ അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുക. ‘ഷെയര്‍ മൈ അക്കൗണ്ട് ഇന്‍ഫോ’ എന്ന ഒരു ബോക്‌സ് ആയിരിക്കും വാട്‌സ്ആപ്പ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക. ബോക്‌സിലെ ചെക്ക് മാര്‍ക്ക് അണ്‍ചെക്ക് ചെയ്യുക. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഇനി വാട്‌സ്ആപ്പ് വഴി ഫേസ്ബുക്കിലെത്തില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News