Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:31 am

Menu

Published on December 5, 2013 at 1:47 pm

ഫെയ്‌സ്ബുക്കിനെയും കടത്തിവെട്ടി വാട്ട്‌സ് ആപ്പ് മുന്നേറുന്നു

whatsapp-is-now-the-leader-in-social-messaging-apps

ഫെയ്‌സ്ബുക്കിനെ കടത്തിവെട്ടി വാട്ട്‌സ് ആപ്പ് മെസേജ് സര്‍വീസിലെ നമ്പര്‍ വണ്‍ ആകുന്നു.ഫേസ്‌ബുക്കിലെ മെസേജ്‌ സര്‍വീസ്‌ ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ വാട്‌സ് ആപ്പിനെ ആശ്രയിക്കുന്നതായി ഇവയുമായി ബന്ധപ്പെട്ട ഒരു സര്‍വേ പറയുന്നു.അഞ്ചുരാജ്യങ്ങളിലായി നടന്ന സര്‍വേ ആണ്‌ ഇക്കാര്യം വ്യക്‌തമാക്കുന്നത്‌.പ്രമുഖ മൊബൈല്‍ മാര്‍ക്കററ് റിസര്‍ച്ച് സ്ഥാപനമായ ‘ഓണ്‍ ഡിവൈസ് റിസര്‍ച്ച്’ ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടിയ അമേരിക്ക,ബ്രസീല്‍, ദക്ഷിണാഫ്രിക്ക,ഇന്‍ഡൊനീഷ്യ,ചൈന എന്നീ അഞ്ചു രാജ്യങ്ങളിലാണ് ഒക്ടോബര്‍ 25നും നവംബര്‍ 10നും ഇടയില്‍ സര്‍വ്വെ നടത്തിയത്.3,759 ആന്‍ഡ്രോയിഡ്,ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കിടയിലാണ് ‘ഓണ്‍ ഡിവൈസ് റിസര്‍ച്ച്’ സര്‍വ്വെ നടത്തിയത്.മറ്റ് മെസ്സേജിംഗ് സങ്കേതങ്ങളായ ഫെയിസ്ബുക്ക് മെസ്സഞ്ജര്‍,ആപ്പിള്‍ ഐ മെസ്സേജ്,ബി.ബി.എം,ഗൂഗിള്‍ ഹാങ്ങ് ഔട്ട്,സ്‌കൈപ്പ്,വി ചാറ്റ്,എന്നിവയെ പിന്നിലാക്കിയാണ് വാട്ട്‌സ് ആപ്പ് ഒന്നാമനായത്.കോണ്‍ഫിഗര്‍ ചെയ്യാനും, ഉപയോഗിക്കാനും ഉള്ള ലാളിത്യമാണ് വാട്ട്‌സ് ആപ്പിനെ ജനകീയനാക്കിയത്.സര്‍വ്വേ നടത്തിയ മാര്‍ക്കറ്റുകളില്‍ യു.എസ്സില്‍ മാത്രമാണ് ഫെയിസ്ബുക്കിന് വാട്ട്‌സ് ആപ്പിനുമേല്‍ ആധിപത്യമുള്ളത്.സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ 44 ശതമ്മനം പേരും ആഴ്ചയില്‍ ഒരിക്കലെങ്കിലും വാട്ട്‌സ് ആപ്പ് ഉപയോഗിക്കുമ്പോള്‍ 35 ശതമാനം പേര്‍ മാത്രമാണ് ഫെയിസ്ബുക്ക് മെസ്സഞ്ജര്‍ ഉപയോഗിക്കുന്നത്.നേരത്തെ ട്വിറ്റെറിനെ പുറകിലാക്കിയതായി വാട്ട്‌സ് ആപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ജാന്‍ കൗം പ്രസ്താവിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വോയിസ് മെസ്സജിഗ് രംഗത്തേക്കും വാട്ട്‌സ് ആപ്പ് കടന്നിരുന്നു.വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 300 ദശലക്ഷം കടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News