Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:32 am

Menu

Published on January 22, 2015 at 12:18 pm

വാട്ട്‌സ്ആപ്പ് സേവനം ഇനി മുതൽ കമ്പ്യൂട്ടറിലും…!!

whatsapp-now-available-via-your-chrome-browser

ഇനിമുതൽ  ഏവരുടെയും കംപ്യൂട്ടറുകളില്‍ നിന്നും വാട്ട്‌സ്ആപ്പ്   ഉപയോഗിക്കാനാവും.  web.whatsapp.com എന്ന ലിങ്ക്സന്ദര്‍ശിച്ചാല്‍ വാട്ട്‌സ്ആപ്പ് ഇനി കമ്പ്യൂട്ടറുകളിൽ  ഉപയോഗിക്കാനാവും.ഫേസ്ബുക്ക് സിഇഒ ജാന്‍ കോം ആണ് ഈ കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക.ഈ സേവനം ലഭ്യമാകുന്നതിനായി…
ആദ്യം  ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിന്നും https://web.whatsapp.com/ എന്ന ലിങ്ക് സന്ദര്‍ശിക്കുക. ശേഷം നിങ്ങളുടെ ഫോണില്‍ വാട്ട്‌സ് ആപ്പ് ഓപ്പണ്‍ ചെയ്ത ശേഷം വാട്ട്‌സ് ആപ്പ് വെബ് സെലക്ട് ചെയ്യുക. (ഓരോ ഓപ്പറേറ്റിങ് സിസ്റ്റത്തിലും നാവിഗേഷന്‍ വ്യത്യാസപ്പെട്ടിരിക്കും).

image

ശേഷം ഫോണ്‍ ഉപയോഗിച്ച് കംപ്യൂട്ടറില്‍ കാണുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. സ്‌കാനിങ് പൂര്‍ത്തിയാകുന്നതോടെ നിങ്ങള്‍ക്ക് കംപ്യൂട്ടറില്‍ നിന്നും വാട്ട്‌സ് ആപ്പ് ഉപയോഗിക്കാനാവും.ഫോണിലെ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമെ മെനുവില്‍ വാട്ട്‌സ്ആപ്പ് വെബ് എന്ന ഓപ്ഷന്‍ ലഭ്യമാകു.

Whats_App_desktop

മുഖ്യ എതിരാളികളായ ടെലിഗ്രാം, ലൈന്‍, വൈബര്‍, വീചാറ്റ് എന്നിവയുടെ മാതൃകയിലാണു വാട്ട്‌സ്ആപ്പും വെബ് പതിപ്പ് പുറത്തിറക്കിയത്.കഴിഞ്ഞ ദിവസം വാട്ട്‌സ് അപ്പ് യൂസറെ ബാന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. വാട്ട്‌സ്ആപ്പിന്റെ തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷന്‍ വാട്ട്‌സ് ആപ്പ് പ്ലസ് ഉപയോഗിച്ചവര്‍ക്കാണ് വാട്ട്‌സ് ആപ്പ് 24 മണിക്കൂര്‍ ബാന്‍ നല്‍കിയത്. ഇതിന് പുറമേയാണ് പുതിയ ഫീച്ചര്‍.സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന് നിലവില്‍ 600 മില്യണ്‍ ഉപയോക്താക്കളാണുള്ളത്. വെബ് പതിപ്പ് കൂടി വന്നതോടെ ഉപയോക്താക്കളുടെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കാന്‍ കമ്പനിയുടെ കണക്കുകൂട്ടൽ .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News