Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:06 am

Menu

Published on October 5, 2016 at 4:02 pm

വാട്സ് ആപ്പിലെ ഈ പുതിയമാറ്റം നിങ്ങൾ അറിഞ്ഞോ…?

whatsapp-now-lets-you-write-and-draw-on-photos-and-videos

ഇന്ന് ലോകത്ത് ഏറ്റവും ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ് ആപ്പ്.അനുദിനം വ്യത്യസ്ഥ പുതുമകളുമായാണ് വാട്സ് ആപ്പ് ഉപഭോക്താക്കൾക്ക് മുൻപിൽ എത്തുന്നത്.ഈ ഒരു പ്രത്യേകതതന്നെയാണ് വാട്സ് ആപ്പിനെ ആളുകൾക്കിടയിൽ ഇത്രയധികം ജനപ്രീതി ഉണ്ടാക്കിയതും.പതിവുപോലെ പുതിയ ഫീച്ചറുമായാണ് വാട്സ് ആപ്പ് വീണ്ടും നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്.സുഹൃത്തുക്കളുമായി  പങ്ക് വയ്ക്കുന്ന ചിത്രങ്ങളെ എഡിറ്റ് ചെയ്യാനുള്ള സംവിധാനമാണ് ഉപയോക്താക്കള്‍ക്കായി ഇത്തവണ വാട്സ്ആപ്പ്  ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മേല്‍ ഉപഭോക്താക്കള്‍ക്ക് എഴുതാനും വരയ്ക്കാനും സാധ്യമാകും. കൂടാതെ, ദൃശ്യങ്ങള്‍ക്ക് മേല്‍ ഇമോജികളെ ഉള്‍പ്പെടുത്താനും വാട്സ്ആപ്പിന്റെ  പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും.

ഇമേജുകളോ വീഡിയോകളോ ഷെയര്‍ ചെയ്യുന്ന വേളയില്‍ എഴുതാനും വരയ്ക്കാനും ഇമോജികള്‍ ചേര്‍ക്കാനുമുള്ള പുതിയ ഫീച്ചറുകള്‍ എഡിറ്റിങ്ങ് ടൂളുകളായി വാട്‌സ്ആപ്പ് സ്‌ക്രീനില്‍ പ്രത്യക്ഷമാകും. എഴുതുന്ന ടെക്‌സ്റ്റുകള്‍ക്കായി നിരവധി ഫോണ്ടുകളും നിറങ്ങളും വാട്സ്ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

whatsapp-now-lets-you-write-and-draw-on-photos-and-videos

കുറഞ്ഞ വെളിച്ചത്തിലും സെല്‍ഫിയെടുക്കാന്‍ ഉപകരിക്കുന്ന ഫ്രണ്ട് ഫേസിങ് സ്‌ക്രീന്‍ ഫ്ളാഷ് ഫീച്ചറാണ് പുതിയ വാട്‌സ്ആപ്പ് അപ്‌ഡേഷനുകളിലൊന്ന്. വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ ചിത്രമെടുക്കുമ്പോള്‍ സ്‌ക്രീന്‍ കൂടുതല്‍ ബ്രൈറ്റര്‍ ആകും. വീഡിയോ റെക്കോര്‍ഡിങ്ങില്‍ സൂം ഇന്നിനും സൂം ഔട്ടിനുമുള്ള ഫീച്ചറും അവതരിപ്പിച്ചു. റെക്കോര്‍ഡിങ് വേളയില്‍ ഡബിള്‍ ടാപ്പിങ്ങ് ചെയ്താല്‍ ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും മാറിമാറി ഉപയോഗിക്കാം.

ഇതാദ്യമായല്ല ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി സ്‌നാപ്ചാറ്റ് ഫീച്ചര്‍ കടം കൊള്ളുന്നത്. സ്‌നാപ്പ് ചാറ്റിന്റെ സ്റ്റോറീസ് ഫീച്ചറിന്റെ മറ്റൊരു വകഭേദമെന്നോണം ഫെയ്‌സ്ബുക്ക് ‘മെസഞ്ചര്‍ ഡേ’ എന്ന ഫീച്ചര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. സ്‌നാപ്പ്ചാറ്റിനെ അനുകരിച്ച് ഓഗസ്റ്റില്‍ ഇന്‍സ്റ്റാഗ്രാമും സ്റ്റോറീസ് ഫോര്‍മാറ്റ് അവതരിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News