Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 11, 2024 9:11 am

Menu

Published on July 28, 2016 at 3:45 pm

നാല് ‘തകര്‍പ്പന്‍’ ഫീച്ചറുകളുമായി വാട്‌സ് ആപ്പ് …!!

whatsapp-rolls-out-4-new-awesome-features

ലോകത്തെ  നമ്പർ വൺ  സോഷ്യൽ മീഡിയ ആപ്പാണ് വാട്സ് ആപ്പ് എന്ന  കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല.അനുദിനം  വ്യത്യസ്ഥതരത്തിലുള്ള ഫീച്ചറുകളുമായാണ് വാട്സ് ആപ്പ് നമ്മുടെ മുന്നിലെത്തുന്നത്.ഇത്തവണയും വാട്സ് ആപ്പ് എത്തിയിരിക്കുന്നത് പുതിയ നാല്  ഫീച്ചറുകളു മായാണ് . ഇനിമുതല്‍ വാട്‌സ്ആപ്പില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ സൂം ഇന്‍/ ഔട്ട് ഓപ്ഷനുണ്ടാകും. ഫീച്ചര്‍ ഉപയോഗിക്കണമെങ്കില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് സ്‌ക്രീനില്‍ വിരല്‍ മുകളിലേക്കോ(സൂം ഇന്‍) താഴേക്കോ(സൂം ഔട്ട്) ചലിപ്പിച്ചാല്‍ മതി.വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് 2.16.7 ലാണ് ഫീച്ചറുകള്‍ ലഭ്യമാകുക.ഇമോജികള്‍ വലുപ്പത്തില്‍ ലഭിക്കും.

സാധാരണയില്‍ നിന്നും അല്‍പ്പം വലുപ്പമുള്ള ഇമോജികളാണ് പുതിയ പതിപ്പില്‍. ഗ്രൂപ്പ് ചാറ്റിങ്ങില്‍ വലിയ ഇമോജി ലഭിക്കില്ല. നേരത്തെ ഹാര്‍ട്ട് ഇമോജി മാത്രമേ വലുപ്പത്തില്‍ അയക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഒളിമ്പിക് റിങ് ഇമോജിയായി ചേര്‍ത്തിട്ടുണ്ട്.ചാറ്റുകള്‍ വേഗത്തില്‍ ഡീലിറ്റ്/ആര്‍ച്ചീവ്/മാര്‍ക്ക് ചെയ്യാം. ആപ്പ് സ്‌ക്രീനിന് താഴെ ഇതിനായി ക്വിക്ക് എഡിറ്റ് ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ചാറ്റ്‌സ് ടാബിലെ എഡിറ്റില്‍ ടാപ്പ് ചെയ്ത് ഒന്നിലധികം ചാറ്റുകള്‍ ഒരേ സമയം ഡിലീറ്റ് ചെയ്യാനോ മാര്‍ക്ക് ചെയ്യാനോ വേഗത്തില്‍ ആര്‍ച്ചീവ് ചെയ്യാനോ സാധിക്കും.ഇനിമുതല്‍ ചാറ്റുകള്‍ തുറക്കാന്‍ ഒരു നിമിഷം പോലും കാത്തിരിക്കേണ്ട. ചാറ്റ്‌സ് ഓപ്പണിങ് അതിവേഗമാക്കിയിട്ടുണ്ട്. ചാറ്റിന്റെ തുടക്കത്തിലേക്കോ ഒടുക്കത്തിലേക്കോ തടസ്സമില്ലാതെ തന്നെ സ്‌ക്രോള്‍ ചെയ്യാം.ഐഫോണ്‍ പതിപ്പിലെ നിലവില്‍ ഫീച്ചറുകള്‍ ലഭ്യമാക്കിയിട്ടുള്ളൂ. ഫീച്ചറുകള്‍ ആന്‍ഡ്രോയിഡില്‍ ഉടന്‍ തന്നെ എത്തും.

Loading...

Leave a Reply

Your email address will not be published.

More News