Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:35 am

Menu

Published on February 23, 2015 at 2:37 pm

ആന്‍ഡ്രോയിഡ് ഉപഭോക്താക്കൾക്കായുള്ള വാട്‌സ് ആപ്പ്‌ വോയിസ്‌ കോളിംഗ്‌ അവതരിപ്പിച്ചു

whatsapp-starts-rolling-out-voice-calling-feature-to-android-users

ന്യൂഡല്‍ഹി: വാട്‌സ് ആപ്പിന്റെ വോയിസ് കോളിംങ് സംവിധാനം ആന്‍ഡ്രോയിഡ്  ഉപഭോക്താക്കൾക്കായി  അവതരിപ്പിച്ചു.പരീക്ഷണടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്കായി നേരത്തെ അവതരിപ്പിച്ചിരുന്നെങ്കിലും ഇപ്പോഴാണ് സംവിധാനം ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണിലേക്കും ബ്ലാക്‌ബെറിയിലേക്കും വോയ്‌സ്‌കോളുകള്‍ നടത്താനാകും. എങ്കിലും ഐഫോണിലും വിന്‍ഡോസ് ഫോണിലും വോയ്‌സ് കോളിംഗ് ഈ ഘട്ടത്തില്‍ ലഭ്യമാകില്ല. ഐഒഎസിലെ പുതിയ വാട്‌സ്ആപ്പ് പതിപ്പില്‍ കോളിംഗ് ബട്ടണുണ്ടെങ്കിലും ചില സാങ്കേതികപ്രശ്‌നങ്ങള്‍ തുടരുന്നതാണ് കാരണം. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള വാട്‌സ് ആപ്പിന്റെ പുതിയ പതിപ്പു തയാറായി വരുന്നതേയുള്ളൂ. വാട്‌സ്ആപ്പ് ഇന്‍വിറ്റേഷന്‍ കോള്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ വാട്‌സ്ആപ്പിന്റെ കാഴ്ചയിലും മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ട്. കോള്‍ ബട്ടണും കോള്‍ ലോഗും ചേരുന്നതോടെ പുതിയ മുഖമായിരിക്കും വാട്‌സ്ആപ്പിന് ലഭിക്കുക. ഫോണിന്റെ ചിത്രവുമായിട്ടായിരിക്കും കോള്‍ ബട്ടണ്‍ കാണുക. കോള്‍ മ്യൂട്ട് ചെയ്യാനും ലൗഡ് സ്പീക്കറിലേക്കു മാറ്റാനും ടെക്സ്റ്റ് ചാറ്റിംഗില്‍ തുടരാനുമൊക്കെ പ്രത്യേക ഐക്കണുകളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ പരീക്ഷണം വ്യാപിപ്പിക്കുന്നഘട്ടത്തിലായതിനാല്‍ വോയ്‌സ് കോളിംഗ് സജ്ജമായി എന്ന അറിയിപ്പ് വാട്‌സ് ആപ്പ് നല്‍കിയിട്ടില്ല.

WhatsApp calling

Loading...

Leave a Reply

Your email address will not be published.

More News