Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: ഫ്രീ കോളിംങ് സംവിധാനം വാട്സ്ആപ്പിലും ആരംഭിച്ചു. ആൻഡ്രോയിഡിൻറെ ഏറ്റവും പുതിയ പതിപ്പായ ലോലിപോപ്പ് അപ്‌ഡേഷന്‍ ചെയ്ത ഫോണില്‍ ഉപയോഗിക്കുന്ന വാട്ട്‌സ് ആപ്പിലായിരിക്കും തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാവുക. എന്നാൽ എത്ര രാജ്യങ്ങളിലേക്ക് ഇതുവഴി ഫോണ്‍ ചെയ്യാം എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. വാട്ട്‌സ്ആപ്പ് വോയിസ് കോളിംങ് സംവിധാനം നടപ്പിലാക്കുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. വോയിസ് കോളിംങ് സംവിധാനം എല്ലാര്‍ക്കും പെട്ടെന്ന് തന്നെ ലഭ്യമാവുമെന്നാണ് സൂചന. 700 മില്യണ്‍ ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിന് ലോകത്തുള്ളത്. ഇതിൽ 30 മില്ല്യണ്‍ സന്ദേശങ്ങളും വാട്സ് ആപ്പ് വഴിയാണ് ഷെയർ ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഫ്രീ കോളിംങ് സംവിധാനം വൻ വിജയമായിരിക്കുമെന്നാണ് പ്രതീക്ഷ. ഇതേ പോലെ കഴിഞ്ഞ ദിവസം ഹൈക്ക് 200 രാജ്യങ്ങളിലേക്ക് ഫ്രീ വോയിസ് കോളിംങ് സംവിധാനം ലഭ്യമാക്കിയിരുന്നു. ഈ സംവിധാനം വാട്സ് ആപ്പ് പെട്ടെന്ന് ഇന്ത്യയിൽ ഇറക്കാൻ കാരണവും ഇതാണ്.
Leave a Reply