Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 12:06 am

Menu

Published on January 19, 2016 at 4:17 pm

വാട്സ് ആപ്പ് പ്രേമികക്ക് ഇതാ ഒരു സന്തോഷ വാർത്ത

whatsapp-to-become-free-will-allow-businesses-to-connect-with-users-for-revenue

വാട്സ് ആപ്പ് പ്രേമികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. വാട്‌സ് ആപ്പിന് ഇനി പണം മുടക്കേണ്ടതില്ല. ഉപഭോക്താകളിൽ നിന്നും കമ്പനി ഈടാക്കി വരുന്ന വാർഷിക സബ്സ്ക്രിപ്ഷന്‍ ഫീസ് വാട്സ് ആപ്പ് ഒഴിവാക്കുന്നു. വാട്‌സ്ആപ്പ് സ്ഥാപകന്‍ ജാന്‍ കൗം ആണ് ഇക്കാര്യം അറിയിച്ചത്..വരിക്കാരില്‍ നിന്നും ആദ്യ വര്‍ഷത്തിനുശേഷം പ്രതിവര്‍ഷം ഒരു ഡോളര്‍ വരിസംഖ്യ ഈടാക്കാനുള്ള തീരുമാനമാണ് കമ്പനി പിന്‍വലിച്ചത്. 1 ഡോളറാണ് 68 രൂപയാണ് വാട്സ് ആപ്പ് സബ്സ്ക്രിപ്ഷന്‍ ഫീസ്.ആദ്യ വര്‍ഷം സൗജന്യ സേവനം. അതിന് ശേഷം വരിസംഖ്യ ഏര്‍പ്പെടുത്തുക- ഇതായിരുന്നു കമ്പനി ഉദ്ദേശിച്ചിരുന്നത്.എന്നാല്‍ അത് അത്ര ഗുണകരമല്ലെന്ന് കണ്ടെത്തിയതോടെയാണ് സമ്പൂര്‍ണ സൗജന്യ സേവനവുമായി രംഗത്തെത്തുന്നത്.ഒരു ബില്യണ്‍ ആളുകളാണ് നിലവില്‍ വാട്സ് ആപ്പ് ലോകമെമ്പാടും ഉപയോഗിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ 900 മില്യണ്‍ മന്ത്‌ലി ആക്ടീവ് യൂസേഴ്സ് എന്ന മാന്ത്രികസംഖ്യയിലും വാട്സ് ആപ്പ് എത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News