Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:31 am

Menu

Published on January 16, 2015 at 5:15 pm

ആൻഡ്രോയ്ഡ് , ഐ ഫോണുകളിൽ ഉപയോഗിക്കാവുന്ന വാട്സ് ആപ് സൂത്രങ്ങൾ

whatsapp-tricks-for-iphone-android-blackberry-windows

ആൻഡ്രോയ്ഡ് , ഐ ഫോണുകളിൽ ഉപയോഗിക്കാവുന്ന  ഏറ്റവും മികച്ച മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ് ആപ്. പലതരത്തിലുള്ള   ആപ്പുകൾ വിപണിയിലുണ്ടെങ്കിലും   വാട്സ് ആപ് തന്നെയാണ്  മുന്നിട്ട് നിൽക്കുന്നത്.    വളരെ ചുരുങ്ങിയ  സമയം കൊണ്ട്  തന്നെ ആളുകളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുക യാണ്  വാട്സ് ആപ് . വേഗതയാര്‍ന്ന ആനായാസമായ മെസേജിങ് സേവനമാണ് വാട്ട്‌സ്ആപിനെ എല്ലാ ഉപയോക്താക്കള്‍ക്കും ആകര്‍ഷകമാക്കുന്നത്.ഈ അടുത്തകാലത്ത് 22 ബില്ല്യണ്‍ ഡോളറിന് വാട്ട്‌സ്ആപ് സ്വന്തമാക്കാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തീരുമാനിച്ചിതോടെ  വാട്സ് ആപ്പിന്റെ ഭാവി ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു.ആണ്‍ഡ്രോയ്ഡ് ഫോണ്‍    ,ഐഫോണ്‍,   വിൻഡോസ് ,ബ്ലാക്ക് ബെറി തുടങ്ങിയ ഫോണുകളെ മികവുറ്റതാക്കാനും വാട്സ് ആപ്പിന് കഴിഞ്ഞു. ഇത്തരം ഫോണുകളിൽ വാട്സ് ആപ്പ് ഇങ്ങനെ കൂടുതൽ മികച്ചതായി ഉപയോഗിക്കാം എന്നതിനുള്ള ചില സൂത്രങ്ങളാണ് ഇവിടെ പറയുന്നത്.

വാട്ട്‌സ്ആപില്‍ അവസാനമായി കണ്ട രംഗങ്ങൾ   മറയ്ക്കുന്നതിനായി

നിങ്ങളുടെ ഇടയില്‍ പലരും വാട്ട്‌സ്ആപില്‍ last seen സവിശേഷത ഇഷ്ടപ്പെടുന്നവരായിരിക്കും, കാരണം ഇതുകൊണ്ട് നിങ്ങളുടെ കൂട്ടുകാര്‍ക്ക് നിങ്ങള്‍ ഏറ്റവും അവസാനം വാട്ട്‌സ്ആപില്‍ എപ്പോഴായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ കുറച്ച് ആളുകള്‍ക്ക് ഇത് ഇഷ്ടമല്ല, നിങ്ങളും നിങ്ങളുടെ ലാസ്റ്റ് സീന്‍ മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതിനായി ഫോണില്‍ Not Last Seen ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക, ഇത് നിങ്ങളുടെ വാട്ട്‌സ്ആപ് last seen–നെ മറയ്ക്കുന്നതായിരിക്കും.

Hide WhatsApp Last Seen Time

നിങ്ങളുടെ സുഹൃത്തിന്റെ പ്രൊേൈഫല്‍ പിക്ചര്‍ മാറ്റുന്നതിനായി

നിങ്ങള്‍ വാട്ട്‌സ്ആപില്‍ നിങ്ങളുടെ സുഹൃത്തിന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതിനായി 561 X 561 വലുപ്പത്തിലുളള ഫോട്ടോ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യുക, എന്നിട്ട് നിങ്ങളുടെ സുഹൃത്തിന്റെ ഫോണ്‍ നമ്പറില്‍ റീനെയിം ചെയ്യുക. അതായത് ആ ചിത്രത്തിന് എന്ത് പേരാണോ ഉളളത്, അത് മാറ്റി അയാളുടെ ഫോണ്‍ നമ്പര്‍ എന്‍ടര്‍ ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ മൊബൈലിന്റെ എസ്ഡി കാര്‍ഡില്‍ പോയി WhatsApp ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, എന്നിട്ട് Profile Pictures–ല്‍ പോയി ആ ഫോട്ടോയെ ഓവര്‍റൈറ്റ് ചെയ്യുക.

Change Your Friends’ Profile Picture

വാട്ട്‌സ്ആപില്‍ പ്രൊഫൈല്‍ പിക്ചര്‍ മറയ്ക്കുന്നതിനായി

നിങ്ങള്‍ വാട്ട്‌സ്ആപില്‍ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈല്‍ പികചര്‍ കാണരുതെന്ന് ആഗ്രഹിക്കുകയാണെങ്കില്‍ ഇതിനായി WhatsApp Plus നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത് നിങ്ങളുടെ അക്കൗണ്ടില്‍ സേവ് ചെയ്തിരിക്കുന്ന പ്രൊഫൈല്‍ പിക്ചറിനെ ഹൈഡ് അഥവാ മറയ്ക്കുന്നതായിരിക്കും.

വ്യാജ സംഭാഷണങ്ങൾ നടത്തുവാൻ

സച്ചിൻ ടെണ്ടുൽക്കർ ,വിരാട് കോലി,രാഹുൽ ദ്രാവിഡ് ,സുരേഷ് റെയ്ന തുടങ്ങിയ വ്യക്തികൾ തമ്മിൽ കളിയാക്കുന്ന തരത്തിലുള്ള വ്യാജ സംഭാഷണങ്ങൾ ഫേസ് ബുക്കിൽ  വ്യാപകമായി പ്രചരിക്കാറുണ്ട്. ഇതുപോലെ നിങ്ങൾക്കും ചെയ്യാവുന്നതാണ്.അതിനായി Whatsaid എന്ന ആപ്പ് ഉപയോഗിക്കാവുന്നതാണ്.നിങ്ങളുടെ സുഹൃത്തുക്കളെയും മറ്റും ഇത്തരത്തിൽ   പറ്റിക്കാവുന്നതാണ്.എന്നാൽ ൽ അത് മറ്റുള്ളവരുടെ ജീവിതത്തെ തകർക്കുന്നതരത്തിലുള്ളതായിക്കരുത് എന്ന് മാത്രം.

Create a Fake Conversation

RAR, .APK, .ZIP എന്നിവയെക്കൂടാതെ വാട്ട്‌സ്ആപില്‍ മറ്റ് വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യുന്നവിധം

വാട്ട്‌സ്ആപില്‍ ഫോട്ടോയും മെസേജും നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യാമെങ്കിലും വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനായി ബുദ്ധിമുട്ട് നരിടാറുണ്ട്. നിങ്ങള്‍ നിങ്ങളുടെ വാട്ട്‌സ്ആപില്‍ .RAR, .APK, .ZIP എന്നിവയെക്കൂടാതെ മറ്റ് വലിയ ഫയലുകള്‍ ആയയ്ക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, അതിനായി.നിങ്ങളുടെ ഫോണില്‍ ആദ്യം തന്നെ CloudSend അല്ലെങ്കില്‍ Dropbox ഇന്‍സ്റ്റാള്‍ ചെയ്യുക ഇതിനുശേഷം CloudSend–നെ ഓപണ്‍ ചെയ്ത് Dropbox–മായി കണക്ട് ചെയ്യുക. ഇനി നിങ്ങള്‍ക്ക് CloudSend അക്കൗണ്ടില്‍ നിന്ന് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഏത് ഫയലാണോ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അവ ഷെയര്‍ ചെയ്യുക. നിങ്ങളുടെ ഡ്രോപ്‌ബോക്‌സില്‍ ഏത് ഫയലാണ് സേവ് ചെയ്തിരിക്കുന്നത് അവ ക്ലൗണ്ട്‌സെന്‍ഡിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യാവുന്നതാണ്.

WHATS APPTRICK

വാട്ട്‌സ്ആപ് തീം മാറ്റുന്നതിന്

വാട്ട്‌സ്ആപ് തീം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി നിങ്ങളുടെ ഫോണില്‍ WhatsApp Plus Holo application ഇന്‍സ്റ്റാള്‍ ചെയ്യുക, ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ വാട്ട്‌സ്ആപില്‍ അനേകം തീം ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

THEME CHANGE

ഓട്ടോ ഇമേജ് ഡൗണ്‍ലോഡ് ചെയ്യുന്നതിന്

വാട്ട്‌സ്ആപില്‍ ഓട്ടോ ഇമേജ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി Settings->Chat Settings->Media auto-download-ല്‍ പോയി നിങ്ങളുടെ സൗകര്യത്തിന നുസരിച്ചുളള ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ഓട്ടോ ഇമേജ് ഡൗണ്‍ലോഡ്

വാട്ട്‌സ്ആപില്‍ ഓട്ടോ ഇമേജ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി Settings->Chat Settings->Media auto-download-ല്‍ പോയി നിങ്ങളുടെ സൗകര്യത്തിന നുസരിച്ചുളള ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

PDF, APK, ZIP തുടങ്ങിയ ഡോക്യുമെന്റുകൾ സെൻറ് ചെയ്യുന്നതിന്

സാധാരണയായി യായി വാട്സ് ആപ്പ് ഫോണുകളിൽ ഉപയോഗിക്കുമ്പോൾ   PDF, APK, ZIP മുതലായ ഡോക്യുമെന്റുകൾ സെന്റ്‌ ചെയ്യുന്നതിന് കഴിയാറില്ല.എന്നാൽ   ഇനി ഇത്തരം കാര്യങ്ങളും  വാട്സ് ആപ്പിൽ സെൻറ് ചെയ്യാൻ കഴിയും. അതിനായി ചെയ്യേണ്ടത് നിങ്ങളുടെ ഫോണിൽ ഗൂഗിൾ  ഡ്രൈവ് ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്.അതിനുശേഷം നിങ്ങൽക്കാവശ്യമുള്ള ഡോക്യുമെന്റുകൾ അപ്പ് ലോഡ് ചെയ്യുക.നിങ്ങളുടെ ഈ സുഹൃത്തുക്കൾക്ക് ഡോക്യുമെന്റ്   ലിങ്ക്  സെന്റ്‌ ചെയ്യുക.

PDF, APK, ZIP

വാട്സ് ആപ്പ് വഴി ഫോണ്‍ നമ്പർ മാറ്റുന്നവിധം

നിങ്ങളുടെ പഴയ ഫോണ്‍ നമ്പർ നഷ്ടപ്പെട്ടാൽ അവ മാറ്റി പുതയ നമ്പർ ഉണ്ടാക്കാം.അതും നിങ്ങുടെ പഴയ നമ്പറിലെ കോണ്ടാക്റ്സുകൾ   നഷ്ടപ്പെടാതെ തന്നെ.അതിനായി നിങ്ങൾ ചെയ്യേണ്ടത്…

WhatsApp ആപ്ലിക്കേഷൻ Open ചെയ്യുക> settingsൽ  ചെല്ലുക >Account ഉണ്ടാക്കുക >change number ചെയ്യുക >അപ്പോൾ മുകളിലായി ഒരു ബോക്സിൽ നിങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന നമ്പർ വന്നെത്തിയാതായി കാണാം.താഴെ ഒരു ബോക്സിൽ പുതിയതായി നിങ്ങൾ ഉപയോഗിച്ച നമ്പറും കാണാം.ഇനി  done button ക്ലിക്ക് ചെയ്യുക.

Change Phone Number Linked

മെസേജുകൾ മുൻകൂട്ടി രേഖപ്പെടുത്താൻ

മറവി എന്നത് എല്ലാവരെയും ബാധിക്കാറുള്ള പ്രശ്നമാണ് .ഇതുമൂലം  പല വിലപ്പെട്ട സംഭവങ്ങളും  അവസരങ്ങളും നഷ്ടപ്പെടാറുണ്ട്.എന്നാൽ ഇതിനും വാട്സ് ആപ്പിൾ പരിഹാരമുണ്ട്.വിശേഷപ്പെട്ട ദിവസങ്ങൾ ഉണ്ടായാൽ നിങ്ങളെ ഓർമ്മപ്പെടുത്താൻ  പുതിയ  പുതിയ ആപ്പ് സഹായകമാകും. Whatsapp Message Scheduler Lite, Whatsapp Seebye Scheduler.എന്നീ ആപ്പുകൾ ഫോണുകളിൽ  ചെയ്ത് ഉപയോഗിക്കാം.

Schedule a Message on WhatsApp

Loading...

Leave a Reply

Your email address will not be published.

More News