Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:27 am

Menu

Published on October 1, 2016 at 10:40 am

വാട്സ് ആപ്പിൽ എങ്ങനെ ഒളിഞ്ഞിരുന്ന ചാറ്റ് ചെയ്യാം…?

whatsapp-tricks-to-become-invisible

വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഏവരും.നിത്യവും നിരവധി സവിശേഷതകളുമായാണ് വാട്സാപ്പ്  എത്തുന്നത്.ഈ ഒരു പ്രത്യേകത തന്നെയാണ് വാട്സ് ആപ്പിനെആളുകൾക്കിടയിൽ ഇത്രയധികം ജനപ്രിയമാക്കുന്നതും.വാട്സ്ആപ്പിൽ നമുക്ക് എന്തും ഷെയര്‍ ചെയ്യാം. പക്ഷേ വളരെ ശ്രദ്ധയോടു കൂടി വേണം എന്നു മാത്രം.അതുകൊണ്ട് വാട്സ്ആപ്പിൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ട്രിക്ക്സുകൾ ഉണ്ട്.അവ എന്തൊക്കെയെന്ന് നോക്കാം….

പ്രൊഫൈല്‍ ഫോട്ടോ ഒളിപ്പിക്കാന്‍

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ ഫോട്ടോ ആരിലെങ്കിലും നിന്നു മറയ്ക്കണമെങ്കില്‍ ആദ്യം Settings> Privacy> Profile> Photo അതിനു ശേഷം ‘ My Contacts’ എന്നതിലേയ്ക്ക് സെറ്റ് ചെയ്യുക. ഇനി നിങ്ങള്‍ സേവ് ചെയ്ത കോണ്‍ടാക്റ്റിനു മാത്രമേ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കാണാന്‍ സാധിക്കൂ.

profile-hide
സ്റ്റാറ്റസ് ഒളിപ്പിക്കാന്‍

വാട്ട്‌സാപ്പ് സ്റ്റാറ്റസ് നിങ്ങളുടെ സ്വകാര്യ ചിന്തകള്‍ പങ്കിടാനുളള ഒരു മാര്‍ഗ്ഗമാണ്. എന്നാല്‍ ഇതു കാരണം മറ്റാരെങ്കിലും നിങ്ങളെ ശല്ല്യം ചെയ്യുന്നുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗം ഉപയോഗിച്ച് നിങ്ങളുടെ സ്റ്റാറ്റസില്‍ നിന്നും ഹൈഡ് ചെയ്യാം.

status-hide

ഫോണില്‍ നിന്നും കോണ്‍ടാക്റ്റ് സിനെ   ബ്ലോക്ക് ചെയ്യാന്‍

ആദ്യം Menu Button> Settings > Account > Privacy> Blocked Contact എന്നിങ്ങനെ ചെയ്യുക. അതിനു ശേഷം വലതു വശത്ത് ആഡ് ഐക്കണില്‍ പോയി ബ്ലോക്ക് ചെയ്യാനുളള കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക. ഇതു വഴി ആ വ്യക്തിയ്ക്ക് നിങ്ങളുടെ വാട്ട്‌സാപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കാണില്ല.

block

ബ്ലൂ ടിക്ക് നീക്കം ചെയ്യാന്‍

ഡബിള്‍ ബ്ലൂ ടിക്ക് വാട്ട്‌സാപ്പില്‍ അടുത്തിടെ വന്ന സവിശേതയാണ്. അതായത് നിങ്ങള്‍ക്ക് ആരെങ്കിലും മെസേജ് അയച്ചാല്‍ നിങ്ങള്‍ അത് നോക്കി എങ്കില്‍ അതില്‍ ഡബിള്‍ ബ്ലൂ ടിക്ക് വരുകയും, അയച്ച വ്യക്തിയ്ക്ക് ഇത് കാണുകയും ചെയ്യാം. അതു മറയ്ക്കാനായി Settings> Account> Privacy > Uncheck Read receipts എന്ന് ചെയ്യുക. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കുക, ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ ആ വ്യക്തിയില്‍ നിന്നും ബ്ലൂ ടിക്‌സ് കാണാന്‍ സാധിക്കില്ല.

blue-tick

ലാസ്റ്റ് സീന്‍ മാറ്റാന്‍

ഈ രീതി ചെയ്യണമെങ്കില്‍ ആ പ്രത്യേക കോണ്‍ടാക്റ്റിനെ നിങ്ങളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യണം. അതിനു ശേഷം Menu Button> Account> Privacy > Remove Last seen എന്ന് ചെയ്യുക.

last-seen-hide

Loading...

Leave a Reply

Your email address will not be published.

More News