Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:22 am

Menu

Published on January 10, 2015 at 2:21 pm

വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വിദ്യകൾ

whatsapp-tricks

ലേഖനസന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും അയയ്ക്കാനാവുന്ന ആശയ വിനിമയ സംവിധാനമാണ് വാട്സ് ആപ്പ്.ഇന്ത്യയിൽ 5 കോടിയിലധികം വാട്സ് ആപ്പ് ഉപയോക്താക്കളാണുള്ളത്. ഫേസ്ബുക്കും ഗൂഗിളും ചെയ്യുന്ന പോലെ ഉപഭോക്താക്കളുടെ വിവരങ്ങൾ വാട്സ് ആപ്പ് ശേഖരിക്കുന്നില്ല. സന്ദേശം അയച്ചു കഴിഞ്ഞാൽ ഉടനേ തന്നെ സെർവറിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടും. വാട്സ് ആപ്പിൽ ഉപയോഗിക്കാവുന്ന ചില വിദ്യകളാണ് ചുവടെ കൊടുത്തിട്ടുള്ളത്.
1.നിങ്ങൾക്ക് ഒരാളോട് സംസാരിക്കാൻ താത്പര്യമില്ലെങ്കിൽ ഇതിനായി മെനുവിൽ പോയി സെറ്റിംഗ്സിൽ അക്കൗണ്ട്സിൽ പ്രൈവസിയിൽ പോവുക. ഇവിടെ നിന്നും നിങ്ങളെ ഓണ്‍ലൈനിൽ ആർക്കൊക്കെ കാണണമെന്ന് തിരഞ്ഞെടുക്കാവുന്നതാണ്‌.
2. വാട്സ് ആപ്പ് തീം കണ്ട് മടുത്തവർക്ക് പുതിയ ഇൻറർഫേസിൽ വരുന്ന വാട്സ് ആപ്പ് പ്ലസ് ഹോളോയിൽ നിന്ന് പുതിയത് തിരഞ്ഞെടുക്കാവുന്നതാണ്.

WhatsApp Tricks for iPhone1

3.വാട്സ് ആപ്പിനായുള്ള വാട്ട്‌സ്റ്റാറ്റ് ഇൻസ്റ്റാൾ ചെയ്ത് വാട്സ് ആപ്പ് സ്റ്റാറ്റസ് നോക്കാം.ഇതുവഴി മൊബൈലിൻറെ ഡാറ്റാ പ്ലാൻ നിങ്ങൾ മറികടക്കുന്നില്ല എന്ന് ഉറപ്പ് വരുത്താവുന്നതാണ്.

WhatsApp Tricks for iPhone0

4.നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും മൈക്രോഎസ്ഡി കാർഡിൽ വാട്സ് ആപ്പ് സൂക്ഷിക്കുന്നുണ്ട്. എസ്ഡി കാർഡിൽ വാട്സ് ആപ്പിലെ ഡാറ്റ ബേസ് ഫോൾഡറിൽ പോയാൽ msgstore.db.crypt എന്ന ഫയൽ കാണാം.ഇതിൽ നിങ്ങൾ ആ ദിവസം അയച്ച എല്ലാ സന്ദേശങ്ങളും ഉണ്ടാകും. ഒരു ടെക്സ്റ്റ് എഡിറ്ററിൽ ഈ ഫയൽ തുറന്നാൽ നിങ്ങൾക്ക് സന്ദേശങ്ങൾ കാണാവുന്നതാണ്.

WhatsApp Tricks for iPhone3

5.മൊബൈലിൽ വാട്സ് ആപ്പ് ആപ്ലിക്കേഷൻ അണ്‍ഇൻസ്റ്റാൾ ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ട് പൂർണ്ണമായും ഇല്ലാതാകുന്നില്ല. വാട്സ് ആപ്പിൻറെ ഡാറ്റാബേസിൽ നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ആണ് അക്കൗണ്ട് ഒഴിവാകാത്തത്. അതുകൊണ്ട് സെറ്റിംഗ്സിൽ അക്കൗണ്ട്സിൽ പോയി നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക. എന്നാൽ മാത്രമേ നിങ്ങളുടെ അക്കൗണ്ട് പൂർണ്ണമായും ഡിലീറ്റ് ആകുകയുള്ളൂ.

WhatsApp Tricks for iPhone4

Loading...

Leave a Reply

Your email address will not be published.

More News