Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:49 am

Menu

Published on March 31, 2016 at 4:19 pm

വാട്സ് ആപ്പിലെ ആ വലിയ മാറ്റം ഇനി എല്ലാവർക്കും കിട്ടും

whatsapp-update-how-to-add-bold-italic-and-strikethrough-formatting-to-text-messages

വാട്സ് ആപ്പിൽ വന്നിട്ടുള്ള ആ വലിയ മാറ്റങ്ങൾ ഇനി എല്ലാവർക്കും  കിട്ടും.വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷനായ 2.12.535 ലാണ്‌ പുതിയ മാറ്റങ്ങള്‍ ലഭ്യമാവുക. ടെക്‌സ്റ്റുകള്‍ക്ക്‌ ബോള്‍ഡ്‌, ഇറ്റാലിക്‌ ഫോര്‍മാറ്റുകള്‍ ഇനി ലഭ്യമാകും. അതോടൊപ്പം ഡോക്യുമെന്റുകള്‍ അറ്റാച്ച്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഈ വേര്‍ഷനില്‍ ലഭിക്കും. ഈ അപ്‌ഡേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങി.വാട്‌സ്ആപ്പില്‍ അയക്കുന്ന വാക്ക് ഇറ്റാലിക്‌സ് ആക്കണമെന്നുണ്ടെങ്കില്‍ വാക്കിന് മുന്നിലും പിന്നിലും അടിവര ചിഹ്നം ( )ചേര്‍ത്താല്‍ മതിയാകും. അയക്കുന്ന വാക്ക് ബോള്‍ഡ് ആക്കണമെങ്കില്‍ വാക്കിന് മുന്നിലും പിന്നിലും നക്ഷത്ര ചിഹ്നം ( * ) ചേര്‍ത്താല്‍ മതിയാകും.പുതിയ വേര്‍ഷനില്‍ ഗൂഗിള്‍ െ്രെഡവ് വഴി പി.ഡി.എഫ്, വേഡ് ഫയലുകള്‍, പവര്‍ പോയിന്റ പ്രസന്റേഷന്‍ ഫയലുകള്‍ എന്നിവ ഷെയര്‍ ചെയ്യാനവും. നിലവിൽ ആന്‍ഡ്രോയ്ഡില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭിക്കു.

Loading...

Leave a Reply

Your email address will not be published.

More News