Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:06 am

Menu

Published on November 10, 2014 at 2:30 pm

വാട്സ് ആപ്പിലൂടെ അയച്ച മെസ്സേജുകൾ വായിച്ചോയെന്നറിയാൻ പുതിയ സംവിധാനം

whatsapp-updated-new-blue-check-marks-feature-lets-users-know-when-their-messages-were-read

വാട്ട്‌സ് ആപ്പിലൂടെ അയക്കുന്ന മെസേജുകൾ അവർ വായിച്ചോ എന്നറിയാൻ പുതിയ സംവിധാനം.ഇതിനായി “ബ്ലൂ ചെക്ക് മാര്‍ക്ക്” എന്ന പുതിയൊരു ഫീച്ചർ വാട്സ് ആപ്പിലെത്തുന്നു. അയക്കുന്ന മെസേജുകൾക്കരികിൽ ഒരു മെസേജ് ഇൻഫോ സ്‌ക്രീനും പുതുതായി വരും.മെസേജ് എപ്പോഴാണ് ലഭിച്ചതെന്നും എപ്പോഴാണ് വായിച്ചതെന്നും ഇതിൽ തെളിയുകയും ചെയ്യും. വായിച്ച മെസേജിനരികിൽ നീലനിറത്തിലുള്ള രണ്ട് മാർക്കുകൾ വന്നാൽ ആ മെസേജ് വായിച്ചു എന്ന് മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല മെസേജ് വായിച്ച സമയവും ഇതിലൂടെ മനസ്സിലാക്കാം.

WhatsApp updated  new 'blue check marks' feature1

വാട്സ് ആപ്പ് വഴി ഒരു മെസേജ് അയച്ചു കഴിഞ്ഞാൽ സിംഗിൾ ഗ്രേ ടിക്ക് വന്നാൽ ആ മെസേജ് സെൻറ് ചെയ്തുവെന്നതിന്റെ അടയാളമാണ്.ഡബിൾ ഗ്രേ ടിക്‌സ് വന്നാൽ ആ മെസേജ് കിട്ടേണ്ടുന്നയാളിന്റെ ഫോണിൽ ഡെലിവർ ആയെന്നാണ്. ഡബിൾ ബ്ലൂ ചെക്ക് മാർക്ക് വന്നാൽ ആ മെസേജ് വായിച്ചുവെന്നും മനസ്സിലാക്കാം. എന്നാൽ ഗ്രൂപ്പ് ചാറ്റ് നടത്തുമ്പോള്‍ പ്രസ്തുത മെസേജ് ഗ്രൂപ്പിലെ എല്ലാവര്‍ക്കും ലഭിച്ചാൽ മാത്രമേ ഡബിള്‍ ഗ്രേ ചെക്ക് മാര്‍ക്കുകള്‍ വരികയുള്ളൂ. ഗ്രൂപ്പിലെ എല്ലാവരും വായിച്ചാൽ മാത്രമാണ് ഗ്രൂപ്പ് ചാറ്റില്‍ ഡബിള്‍ ബ്ലൂ ചെക്ക് മാര്‍ക്ക് കാണുകയുള്ളൂ.

WhatsApp updated  new 'blue check marks' feature0

Loading...

Leave a Reply

Your email address will not be published.

More News