Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:52 am

Menu

Published on November 19, 2016 at 8:02 pm

നിങ്ങള്‍ അറിയാതെ പോകുന്ന വാട്സ് ആപ്പ് വീഡിയോകോളിന്റെ സവിശേഷതകള്‍

whatsapp-video-calling-that-you-probably-dont-know

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ വാട്സ് ആപ്പ് വീഡിയോ കോളിങ് സംവിധാനവുമായി എത്തിയിരിക്കുന്നു .
നിലവിൽ ഐഒഎസ്, ആന്‍ഡ്രോയിഡ്,വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്കായാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പലരും വാട്സ് ആപ്പ് കോളിങ് ഉപയോഗിച്ചുതുടങ്ങി കഴിഞ്ഞു .എന്നിരുന്നാലും പലര്‍ക്കും ഇതിന്റെ സവിശേഷതകളെ കുറിച്ച് കൂടുതല്‍ അറിയില്ല. ഇവിടെ പറയുന്നത് വീഡിയോകോളിങിൻറെ പ്രധാന സവിശേഷതകളെ കുറിച്ചാണ്.എന്തൊക്കെയാണ് അവയെന്ന് അറിയാം .

വീഡിയോ കോളുകള്‍ എന്‍ഡ് ടൂ എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യുന്നു

വാട്സ് ആപ്പിലെ മെസേജുകള്‍, വീഡിയോ കോളുകള്‍ എല്ലാം തന്നെ എന്‍ഡ് ടൂ എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നു. അതായത് നിങ്ങള്‍ക്കും നിങ്ങള്‍ ചാറ്റ് ചെയ്യുന്ന സുഹൃത്തിനും അല്ലാതെ മറ്റാര്‍ക്കും ഇത് ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല,വാട്സ് ആപ്പിനു പോലും.

whatsapp-video-calling-that-you-probably-dont-know1

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉളളവര്‍ക്കോ, അഡ്രസ്ബുക്കില്‍ ഉളളവര്‍ക്കോ മാത്രമാണ് വീഡിയോ കോളുകള്‍ ഉപയോഗിക്കാന്‍ സാധിക്കുക. എന്നാല്‍ അതില്‍ ഇല്ലാത്തവര്‍ക്ക് നിങ്ങള്‍ റിക്വസ്റ്റ് മെസേജ് അയച്ചാല്‍ മാത്രമേ വീഡിയോ കോളിങ്ങ് ചെയ്യാന്‍ സാധിക്കൂ.

വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടായാല്‍ കൂടിയും അതിനെ തരണം ചെയ്ത് വീഡിയോകോള്‍ ചെയ്യാം. ഇത് ഇതിന്റെ വലിയൊരു സവിശേഷതയാണ്.

how-to-make-video-calls-on-whats-app

ഇന്ത്യയില്‍ 160 ദശലക്ഷം ഉപഭോക്താക്കളാണ് ഇതിനകം വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. ഇതിനു മുന്‍പ് സുഹൃത്തുക്കളുമായി സംഭാഷണം നടത്തിയിരുന്നത് വാട്സ് ആപ്പ് വഴിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതിനു പകരം വീഡിയോകോള്‍ ചെയ്യാം.

whatsapp-video-calling-that-you-probably-dont-know2

നിങ്ങളുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്ന ഏതു പ്ലാറ്റ്‌ഫോം ഫോണാണെങ്കില്‍ കൂടിയും വാട്സ് ആപ്പ് വീഡിയോ കോളിങ്ങ് ചെയ്യാം.

.

Loading...

Leave a Reply

Your email address will not be published.

More News