Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 12:31 pm

Menu

Published on March 8, 2015 at 6:34 pm

വാട്‌സ് ആപ്പ് സൗജന്യ കോളിംഗിന്റെ പേരില്‍ വന്‍ തട്ടിപ്പ്..!!

whatsapp-voice-calling-text-invite-spreads-malware-on-smartphones

വാട്‌സ് ആപ്പ് വഴി സൗജന്യ കോളിംഗിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. വാട്സ് ആപ്പിലൂടെ  ഫ്രീ കോളിംഗ്  ഉപയോഗിക്കാമെന്ന  വാഗ്ദാനവുമായി വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതൊരു ‘സ്പാം’ ആണെന്ന കാര്യം പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.ഇത്തരം തട്ടിപ്പുകളിൽ ചെന്ന് വീഴാതിരിക്കുക. ‘Hey, I am inviting you to try whatsapp Calling click here to activate now—> http://WhatsappCalling.com’ എന്ന സന്ദേശമാണ് പ്രചരിക്കുന്നത്. കോളിംഗ് ഫീച്ചര്‍ ഉപയോഗിക്കാനുള്ള ക്ഷണം എന്ന രീതിയില്‍ സന്ദേശങ്ങളയക്കുകയാണ് ചെയ്യുന്നത് . ഇത് ആക്ടിവേറ്റ് ചെയ്യുന്നതിന് 10 പേർക്ക് ഈ സന്ദേശം അയക്കണം. അത് അയച്ചുകഴിഞ്ഞാൽ ‘കണ്ടിന്യൂ’ എന്ന നിർദേശം വരും. ഇതിൽ ക്ളിക്ക് ചെയ്താൽ ഒരു വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകും. അവിടെ ഒരു സർവേ പൂർത്തിയാക്കണം. ഈ സർവേ പൂർത്തിയാക്കാൻ ആപ്പുകളും സോഫ്റ്റ്‌വെയറുകളും ഡൗൺലോഡ് ചെയ്യിക്കും. ഇതെല്ലാം ചെയ്തുകഴിഞ്ഞാലും വാട്ട്സ് ആപ്പ് കോളിങ് ആക്ടീവ് ആകില്ല.ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളിലും സോഫ്റ്റ്‌വെയറുകളിലും മാൽവേറുകളും വൈറസുകളും ഉണ്ടാകാം. ഇത് നിങ്ങളുടെ സ്മാർട്ട് ഫോൺ ഹൈജാക്ക് ചെയ്യുകയും രഹസ്യവിവരങ്ങൾ ചോർത്തുകയും ചെയ്യും. ഇത്തരം മെസേജ് ലഭിച്ചാൽ ഡിലീറ്റ് ചെയ്യുകയോ, അവഗണിക്കുകയോ ചെയ്യുക. ലിങ്കിൽ ക്ളിക്ക് ചെയ്യുകയേ ചെയ്യരുത് . ലിങ്കിൽ ക്ളിക്ക് ചെയ്താൽ 10 സുഹൃത്തുക്കൾക്ക് ഈ സന്ദേശം പോകും.തിരഞ്ഞെടുക്കപ്പെട്ട ചില ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വാട്‌സ് ആപ്പ് സൗജന്യ കോള്‍ സേവനം നല്‍കിയിട്ടുള്ളത്. ഇന്ത്യയിലും ചിലര്‍ക്ക് ഇത് ലഭിച്ചിട്ടുണ്ട്. ഈ സേവനം ലഭിച്ചവര്‍ക്ക് മറ്റുള്ളവരെ ഫ്രീ കോള്‍ സേവനത്തിലേക്ക് ക്ഷണിക്കാന്‍ കഴിയും. അങ്ങനെ മാത്രമേ ഫ്രീ കോളിംഗ് എന്ന ഫീച്ചര്‍ മറ്റുള്ളവര്‍ക്ക് ലഭിക്കൂ. ഈ സാഹചര്യം മുതലെടുത്താണ് സ്പാമർമാർ പുതിയ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മെസേജിങ് സര്‍വീസായ വാട്ട്‌സ്ആപ്പില്‍ സൗജന്യകോള്‍ ഫീച്ചര്‍ വരുന്നുവെന്ന വിവരം അടുത്തയിടെയാണ് വെളിപ്പെട്ടത്. ഔദ്യോഗികമായി ഈ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News