Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:22 am

Menu

Published on February 28, 2015 at 1:14 pm

വാട്സ് ആപ്പ് ഇനി സിം കാര്‍ഡില്ലാതെയും ഉപയോഗിക്കാം….!!

whatsapp-work-without-sim-card

ഇന്ന് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളിലൊന്നാണ് വാട്‌സ് ആപ്പ്. മികച്ച സേവനമാണ് ഉപഭോക്തക്കൾക്ക് വേണ്ടി വാട്സ് ആപ്പി നൽകികൊണ്ടിരിക്കുന്നത്. ആര്‍ക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യുകയും ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് മറുപുറത്തെത്തിനും വാട്സ് ആപ്പിന് സാധിക്കും. മാത്രമല്ല , ആന്‍ഡ്രോയിഡ്, ഐഫോണ്‍, ബ്ലാക്ക്‌ബെറി, നോക്കിയ, വിന്‍ഡോസ് ഫോണ്‍ തുടങ്ങിയ എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും വാട്സ് ആപ് ഉപയോഗിക്കാവുന്നതാണ്. വാട്സ് ആപ്പ് ഇനി സിം കാർഡ് ഇല്ലാതെയും ഉപയോഗിക്കാൻ സാധിക്കും.അതിന് നിങ്ങളെ സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണ്…

ആദ്യം വേണ്ടത് നിങ്ങളുടെ ഡിവൈസിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ്.
ഇനി വേണ്ടത് വാട്സ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്കുണ്ടായിരിക്കണം.

Whatsapp work without SIM card

എത്രയും പെട്ടെന്ന് നിങ്ങളുടെ ഡിവൈസിനെ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുക. ഔദ്യോഗിക വാട്ട്‌സ്ആപ് മെസഞ്ചര്‍ ഡൗണ്‍ലോഡ് പേജില്‍ പോയി നിങ്ങളുടെ ഡിവൈസില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

whats app
ഇന്‍സ്റ്റലേഷന് ശേഷം, ആപ് തുറക്കുക. വാട്ട്‌സ്ആപിന്റെ നിബന്ധനകളും, വ്യവസ്ഥകളും അംഗീകരിക്കുന്നതിനുളള ഒരു സ്‌ക്രീന്‍ ഇപ്പോള്‍ വരുന്നതാണ്. ‘Agree and Continue’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

install-whatsapp-without-sim

നിങ്ങളുടെ ഫോണ്‍ നമ്പര്‍ അടുത്ത സ്‌ക്രീനില്‍ സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടുന്നതാണ്. ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത മൊബൈല്‍ നമ്പര്‍ നല്‍കി, ഓകെ എന്നത് ക്ലിക്ക് ചെയ്യുക.

Insatall WhatsApp on device without SIM card 1

നിങ്ങളുടെ മൊബൈലില്‍ ഒരു സ്ഥിരീകരണ കോഡ് ഇവിടെ നിന്നും ലഭിക്കുന്നതാണ്. സ്ഥിരീകരണത്തിനായി ഈ കോഡ് നല്‍കുക.

whatsapp_verification
നിങ്ങളുടെ മൊബൈലിലേക്ക് സ്ഥിരീകരണ സന്ദേശം ലഭിക്കുന്നതിനായി 10 മിനിറ്റ് സമയം എടുക്കുന്നതാണ്. 15 മിനിറ്റുകള്‍ക്ക് ശേഷവും എസ്എംഎസ് എത്തിയില്ലെങ്കില്‍ ‘Call Me’ എന്നത് ക്ലിക്ക് ചെയ്ത് സ്ഥിരീകരണ കോഡ് നേടുക.

Verify-at-WhatsApp-with-Phone-Call

അടുത്ത സ്‌ക്രീനില്‍ ഡിസ്‌പ്ലേയില്‍ വരാന്‍ ആഗ്രഹിക്കുന്ന പേര് നല്‍കുക.

Whatsapp-624xdsdasdasd51

ഇനി നിങ്ങള്‍ക്ക് വാട്സ് ആപ്പ് സിം ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്.

whats app

ഒരിക്കല്‍ നിങ്ങള്‍ സിം കാര്‍ഡ് ഇല്ലാതെ വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ ആരംഭിച്ചാല്‍, നിങ്ങള്‍ സ്ഥിരീകരണത്തിനായി ഉപയോഗിച്ച ഫോണ്‍ നമ്പറിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. ഒരിക്കല്‍ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് എന്നെന്നേക്കും ഉപയോഗിക്കാവുന്നതാണ്.

whatsapp

Loading...

Leave a Reply

Your email address will not be published.

More News