Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 4:07 pm

Menu

Published on August 31, 2016 at 9:17 am

ഒടുവിൽ അതും സംഭവിക്കുന്നു…. വാട്സ് ആപ്പ് വിട പറയും 30 ദിവസത്തിനുള്ളിൽ…

whatsapps-new-privacy-policy

അങ്ങനെ അതും സംഭവിക്കാൻ പോകുന്നു… ഇതുവരെ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഒന്നും തന്നെ ആർക്കും ചോർത്തിക്കൊടുക്കില്ലെന്ന് വീബിളക്കിയ വാട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്.ലോകത്തിലെ ഈ നമ്പര്‍ വണ്‍ മെസേജിങ് ആപ്ലിക്കേഷന്റെ പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നന്നേക്കുമായി വാട്സ്ആപ്പിനോടു വിട പറയാം എന്നാണ് ഇപ്പോള്‍ കമ്പനി മുന്നറിയിപ്പിലൂടെ പറയുന്നത്.ഇന്ത്യയിലാണെങ്കില്‍ അതിന് ഇനി ഏകദേശം 30 ദിവസത്തിനടുത്തേ സമയമുള്ളൂ.

എന്‍ക്രിപ്ഷനിലൂടെ നമ്മുടെ സന്ദേശങ്ങളെയെല്ലാം ‘നുഴഞ്ഞുകയറ്റക്കാരി’ല്‍ നിന്നു സംരക്ഷിച്ചു നിര്‍ത്തി സ്വകാര്യതയുടെ പുതുലോകം സമ്മാനിച്ചതിനു തൊട്ടുപിറകെയാണ് വാട്സ് ആപ്പിന്റെ  ഈ കളംമാറ്റിച്ചവിട്ടല്‍. തങ്ങള്‍ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ ഇനി ഉപയോക്താക്കള്‍ വാട്സ് ആപ്പ് ഉപയോഗിക്കേണ്ടതില്ലെന്നതിന്റെ നോട്ടിഫിക്കേഷനുകളാണ് ഇപ്പോള്‍ വരുന്നനത്. മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിന് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറും മറ്റ് ‘അനലിറ്റിക്‌സ് ഡേറ്റ’യും നല്‍കുന്നതു സംബന്ധിച്ച് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടാണ് വാട്സ് ആപ്പിന്റെ ഈ മെസേജ്. വാട്സ് ആപ്പ് കോളിങ് ഉള്‍പ്പെടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കാനാണിതെന്നാണ് കമ്പനി അവകാശവാദം.

WhatsApp's-new-privacy-policy (2)

ഇന്ത്യയില്‍ സെപ്റ്റംബര്‍ 26 വരെ അതിന് സമയം നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ നല്‍കാന്‍ താല്‍പര്യമില്ലെങ്കില്‍ സെറ്റിങ്‌സില്‍ അക്കാര്യത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍ നോട്ടിഫിക്കേഷനിലുള്ള agree ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഫോണ്‍നമ്പര്‍ കൈമാറ്റത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കാനാകില്ലെന്ന സൂചന വ്യക്താണിവിടെ. പക്ഷേ സെപ്റ്റംബര്‍ 26 വരെയേ അതും ഉള്ളൂവെന്നാണറിയുന്നത്. ഇത്തരത്തില്‍ ഇന്ത്യയില്‍ നല്‍കുന്ന നോട്ടിഫിക്കേഷന്‍ മെസേജ് അവ്യക്തമാണെങ്കിലും വാട്സ് ആപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ FAQ സെക്ഷനില്‍ കൃത്യമായിത്തന്നെ എല്ലാം പറയുന്നുണ്ട്. ‘വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് നിര്‍ത്തേണ്ടി വരുമെന്നു’ തന്നെയാണത്.

Loading...

Leave a Reply

Your email address will not be published.

More News