Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാങ്കുകള്‍ നമ്മുടെ പണത്തിന്മേല്‍ പൂര്‍ണ സുരക്ഷ നല്‍കിയാണ് എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും നല്‍കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന വീഴ്ചയും അശ്രദ്ധയും മൂലം ചിലപ്പോള്‍ വന്‍ നഷ്ടംതന്നെയുണ്ടായേക്കാം.
കാർഡ് നഷ്ടപ്പെട്ടാൽ എന്തൊക്കെയാണ് ആദ്യം ചെയ്യേണ്ടതെന്ന് നോക്കാം.
1. കാര്‍ഡ് നഷ്ടമായെന്ന് ഉറപ്പായാല്‍ ആദ്യം നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍( IVR) വിളിച്ച് കാര്‍ഡ് ബ്‌ളോക്ക് ചെയ്യാന്‍ ആവശ്യപ്പെടുക.. നിങ്ങളോട് അക്കൗണ്ട് നമ്പര്‍, അവസാനമായി പിന്‍വലിച്ച തുക, കാര്‍ഡ് നഷ്ടമായ തീയതി എന്നിവ ബാങ്ക് കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥന് കൃത്യമായി പറഞ്ഞു കൊടുക്കുക.
എസ്ബിഐ പോലുള്ള ബാങ്കുകളില്‍ അവരുടെ വെബ്സൈറ്റില്‍ കയറി ബ്ലോക്ക് ചെയ്യാനാകും. (www.sbicard.com). കൂടാതെ എസ്എംഎസ് സംവിധാനവും ഉപയോഗിക്കാനാകും.(SMS BLOCK XXXX to 5676791) രജിസ്റ്റര്‍ മൊബൈല്‍ നമ്പരുപയോഗിച്ച് ചെയ്യാനാകും. നിങ്ങളുടെ ബാങ്കിന്റെ സമാനസേവനങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക.
റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും നടത്തുന്ന പണംപിന്‍വലിക്കലിന് ബാങ്ക് ഉത്തരവാദികളായിരിക്കില്ലെന്ന് ഭൂരിഭാഗം ബാങ്കുകളും തങ്ങളുടെ ടേംസ് ആന്‍ഡ് കണ്ടീഷനില്‍ പറയുന്നുണ്ട്.
2. കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് കഴിഞ്ഞാല്‍ അറിയിപ്പ് മെയില്‍ ആയോ എസ്എംഎസ് ആയോ ലഭിയ്ക്കുന്നത് സൂക്ഷിച്ചുവയ്ക്കുക.
3. ഒരു തവണ നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയ കാര്‍ഡ് ഇനി പിന്നീട് കണ്ടുകിട്ടിയാലും ഉപയോഗിക്കരുത്. കൂടാതെ കോണോട് കോണ്‍ മുറിക്കുകയും ചെയ്യണമെന്ന് ബാങ്കുകള്‍ പറയുന്നു.
4. കാര്‍ഡിന് വീണ്ടും അപേക്ഷിയ്ക്കാം. ഓരോ ബാങ്കിലും ഓരോ നിരക്കാണ് ഈടാക്കുക.
5. ചില ബാങ്കുകള്‍ നമ്മുടെ എടിഎം/ക്രെഡിറ്റ് കാര്‍ഡുകളുടെ ഫ്രോഡ് ഉപയോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്.
എടിഎം മോഷണം വ്യാപകമായ സാഹചര്യത്തില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കു പൊലീസ് നല്‍കുന്ന ചില സുരക്ഷാ മുന്നറിയിപ്പുകള്‍ ഇതാ;
1. നിങ്ങളുടെ പേഴ്സണല്‍ വിവരങ്ങളോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിനെ സംബന്ധിക്കുന്ന വിവരങ്ങളോ ഇ-മെയിലായോ ഫോണ്‍ മുഖാന്തിരമോ ബാങ്ക് അധികൃതര്‍ ആവശ്യപ്പെടില്ല. അതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കരുത്.
2. ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് മറ്റാര്‍ക്കും നല്‍കരുത്.
3. ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് അപ്ഡേഷന്‍ എന്നു പറഞ്ഞു നിങ്ങള്‍ക്ക് അറിയാത്ത സോഴ്സില്‍നിന്നോ ലിങ്കില്‍നിന്നോ കോളുകളോ മെയിലോ വന്നാല്‍ അവഗണിക്കുക.
കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, സിവിവി, ഡേറ്റ് ഓഫ് ബെര്‍ത്ത്, എക്സ്പിയറി ഓണ്‍ കാര്‍ഡ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റമറെ ഭയപ്പെടുത്തിയോ തന്മയത്തത്തോടെയോ കൈക്കലാക്കി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഓര്‍ക്കുക.
4. നിങ്ങള്‍ നടത്തുന്ന ഓരോ ഇടപാടുകള്‍ക്കും എസ്എംഎസ് അല്ലെങ്കില്‍ ഇ മെയില്‍ അറിയിപ്പു വരുന്നുവെന്ന് ഉറപ്പാക്കണം.
5. മറ്റാര്‍ക്കും നിങ്ങളുടെ കാര്‍ഡ് ഉപയോഗിക്കാന്‍ നല്‍കരുത്.
6. ബാങ്കിന്റെ കസ്റ്റമര്‍കെയര്‍ നമ്പര്‍ എപ്പോഴും കൈവശമുണ്ടായിരിക്കണം.
7. നിങ്ങളുടെ കാര്‍ഡിന്റെയോ സ്റ്റേറ്റ്മെന്റിന്റെയോ കോപ്പി മറ്റാര്‍ക്കും നല്‍കരുത്.
8. കാര്‍ഡിന്റെ പിന്‍ നമ്പര്‍, സിവിവി നമ്പര്‍ എന്നിവ ഒരു സ്ഥലത്തും എഴുതി വയ്ക്കാതിരിക്കുക.
9. ട്രാന്‍സാക്ഷന്‍ എസ്എംഎസ് എപ്പോഴും ചെക്ക് ചെയ്യുക.
10. നിങ്ങള്‍ ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പര്‍/ഇമെയില്‍ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം ബാങ്കില്‍ അറിയിച്ച് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.
Leave a Reply