Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ ഇരുപത്തൊന്നാം നൂറ്റാണ്ട് ന്യൂജനറേഷന്‍ പിള്ളേരുടേതാണ്. ആണ്‍പിള്ളേരായാലും പെണ്‍പിള്ളേരായാലും പരസ്പരം എന്തൊക്കെയാ നോക്കുന്നതെന്ന് പറയാന്‍ പറ്റില്ല. ന്യൂജനറേഷന്‍ പെണ്‍കുട്ടികളുടെ കാര്യം എടുത്താല്‍ പുരുഷാന്‍മാരില്‍ അവര്‍ എണ്ണതേച്ച് ചീകിയൊതുക്കിയ മുടിയും, കട്ടിമീശയും ചിരിക്കുന്ന മുഖവും സ്വഭാവത്തിലെ അച്ചടക്കവുമൊന്നും ശ്രദ്ധിക്കാറേയില്ല. പിന്നെയെന്താകും പുരുഷന്‍മാരെ കണ്ടാല്‍ അവര്‍ ശ്രദ്ധിക്കുക എന്നല്ലെ… താഴെ കൊടുത്തിരിയ്ക്കുന്നവ ഒന്ന് വായിക്കൂ.
➤ ഒരു സ്ത്രീ സംസാരിക്കുന്നതിന് മുമ്പ് പുരുഷനില്‍ ആദ്യം ശ്രദ്ധിക്കുന്നത് ധരിച്ചിരിക്കുന്ന വസ്ത്രമാണ്.അവനവന് ചേരുന്ന വസ്ത്രം കൃത്യമായും ഭംഗിയായും ധരിക്കുന്ന പുരുഷനോട് സ്ത്രീകള്‍ക്ക് ആദ്യകാഴ്ചയില്‍ തന്നെ ബഹുമാനം തോന്നും.
➤ ന്യൂജനറേഷന്‍ സ്ത്രീകള്‍ പലപ്പോഴും പുരുഷന്‍മാരില്‍ ശ്രദ്ധിക്കുന്ന ആദ്യത്തെ കാര്യങ്ങളിലൊന്ന് നിങ്ങളുടെ ഫോണ്‍ കവറാണ്. കുടുതല്‍ ചിത്രപ്പണികളും കടുംനിറവും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല.
➤ മൊബൈലിന്റെ റിങ്ട്യൂണ്‍ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവരെ അസ്വസ്ഥമാക്കുന്ന റിംങ്ട്യൂണുകള്‍ സ്ത്രീകള്‍ വെറുക്കുന്നു.
➤ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇട്ടിരിക്കുന്ന രീതി, ഇന്‍സെര്‍ട്ട്‌ചെയ്യുന്ന സ്‌റ്റൈല്‍ എന്നിവയും അവര്‍ ശ്രദ്ധിക്കും.
➤ കൈകാലുകളിലെ വിരലുകള്‍ നോക്കും. നിങ്ങള്‍ക്ക് വൃത്തിയുണ്ടൊ എന്നറിയാനാണിത്.
➤ നിങ്ങളുടെ തലയില്‍ മുടിയുണ്ടോ ഇല്ലയോ എന്നത് അവർക്ക് പ്രശ്നമല്ല. എന്നാല്‍ അനുയോജ്യമല്ലാത്ത ഹെയര്‍ സ്‌റ്റൈലുകള്‍ അവള്‍ വെറുക്കുന്നു.
➤ നിങ്ങള്‍ ധരിച്ചിരിക്കുന്ന ഷൂ അവര്‍ ശ്രദ്ധിക്കും. അതിന്റെ വൃത്തിയിലാകും അവളുടെ നോട്ടം.
➤ നിങ്ങളുപയോഗിച്ചിരിക്കുന്ന പെര്‍ഫ്യൂമുകളും അവള്‍ ശ്രദ്ധിക്കും. വിയര്‍പ്പിന്റെ ദുര്‍ഗന്ധം പുരുഷനോടുള്ള ബഹുമാനം കുറയ്ക്കാന്‍ കാരണമാകും.
➤ നിങ്ങളുപയോഗിച്ചിരിക്കുന്ന വാച്ച് അവര്‍ ശ്രദ്ധിക്കും.
Leave a Reply