Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:06 am

Menu

Published on September 18, 2017 at 1:15 pm

വെളുത്ത ജിറാഫിനെ നിങ്ങൾ കണ്ടിട്ടുണ്ടോ..? വീഡിയോ കാണാം

white-giraffes-spotted-in-kenya-will-leave-you-amazed

മഞ്ഞയില്‍ പുള്ളികളുള്ള ജിറാഫിനെ മാത്രമല്ലേ നമ്മള്‍ കണ്ടിട്ടുള്ളു.. എന്നാലിതാ ഇവിടെയൊരു വെളുത്ത ജിറാഫ്. അതും ഒന്നിലധികം. നല്ല വെളുത്ത് സുന്ദരനായ ഈ ജിറാഫിനെ കണ്ടെത്തിയിരിക്കുന്നത് കെനിയയിലാണ്. കെനിയയുടെ കൊടും വനാന്തരങ്ങളില്‍.

കെനിയയിലെ കൊടും വനങ്ങളില്‍ ഒന്നില്‍ ഈ വര്‍ഷം ജൂണിലായിരുന്നു ഒരു പറ്റം ആളുകള്‍ ഈ അപൂര്‍വ കാഴ്ചക്ക് സാക്ഷികളായത്. ഒരു അമ്മ ജിറാഫും ഒരു കുഞ്ഞു ജിറാഫും. രണ്ടിനും നല്ല തൂവെള്ള നിറം. അവര്‍ അതിന്റെ വീഡിയോ എടുക്കുകയും യൂട്യൂബില്‍ ഇടുകയും ചെയ്തതോടെ സംഭവം വൈറല്‍ ആയി.

ഓഗസ്റ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ യൂട്യൂബില്‍ നാല് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടതോടെ ഈ കാര്യം ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. കെനിയയിലെ ഗാരിസയില്‍ ഇഷാഖ്ബിനി ഇറോള എന്ന ഭാഗത്തുള്ള കാട്ടില്‍ വെച്ചായിരുന്നു ഇവയെ കണ്ടത്.

കെനിയക്ക് പുറമെ ടാന്‍സാനിയയിലും വെള്ള ജിറാഫുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ടാര്‍സാനിയയിലെ ടരനഗീര്‍ വനത്തില്‍ വെച്ച് 2016 ജനുവരിയിലായിരുന്നു ഇവയെ കണ്ടത്.

Loading...

Leave a Reply

Your email address will not be published.

More News