Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:10 pm

Menu

Published on January 10, 2017 at 4:43 pm

ലോക ഫുട്‌ബോളര്‍ തിരഞ്ഞെടുപ്പില്‍ മെസ്സിയും റൊണാള്‍ഡോയും ആര്‍ക്കാവും വോട്ട് ചെയ്തിരിക്കുക?

who-messi-ronaldo-voted-for-to-win-the-fifa-best-player-of-the-year-lionel-messi-cristiano-ronaldo-luis-suarez-neymar

ഫിഫയുടെ അടുത്തകാലത്തെ മിക്ക പുരസ്‌കാരങ്ങളുടെയും അവസാന റൗണ്ടിലെത്തുന്ന രണ്ടു പേര്‍ പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ബാര്‍സലോണ താരം ലയണല്‍ മെസ്സിയുമാണ്.

കഴിഞ്ഞ ദിവസം ഫിഫയുടെ മികച്ച ഫുട്‌ബോളറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വോട്ടിങ്ങിലൂടെയുള്ള ഈ തിരഞ്ഞൈടുപ്പില്‍ റൊണാള്‍ഡോയും മെസ്സിയും ആര്‍ക്കായിരിക്കും വോട്ട് ചെയ്തിട്ടുണ്ടാകുക എന്നത് ഏവരും കാത്തിരിക്കുന്ന ഒന്നാണ്.

മുന്‍ വര്‍ഷങ്ങളിലെല്ലാം വിജയിയെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ പിന്നെ സകലരും തിരയുന്ന ചോദ്യം ഇതുതന്നെയാണ്. ഈ വര്‍ഷവും അതിന് മാറ്റമൊന്നുമില്ല.

ഇത്തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യം വോട്ട് ചെയ്തിരിക്കുന്നത് റയലിലെ തന്റെ സഹതാരമായനൊ ഗരെത് ബെയ്ലിനാണ്. മെസ്സിയാവട്ടെ ബാര്‍സയിലെ സഹതാരമായ ലൂയിസ് സുവരാസിനാണ് ആദ്യ വോട്ട് നല്‍കിയത്.

ലൂക്കാ മോഡ്രിച്ചിനെ രണ്ടാമതും സെര്‍ജിയോ റാമോസിനെ മൂന്നാമതുമായി ക്രിസ്റ്റ്യാനോ തിരഞ്ഞെടുത്തപ്പോള്‍ സുവാരസിന് അഞ്ച് പോയിന്റും നെയ്മറിന് മൂന്നു പോയിന്റും സെര്‍ജിയോ റാമോസിന് ഒരു പോയിന്റും മെസ്സി നല്‍കി.

ഇന്ത്യന്‍ ക്യാപ്റ്റനായ സുനില്‍ ഛേത്രി ആദ്യം വോട്ട് ചെയ്തിരിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ്. ലയണല്‍ മെസ്സിയ്ക്ക് രണ്ടാം വോട്ടും അന്റോണിയോ ഗ്രീസ്മാന് മൂന്നാം വോട്ടും അദ്ദേഹം നല്‍കി. ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ താരം വെയ്ന്‍ റൂണി മെസ്സിക്ക് വോട്ട് നല്‍കിയില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂയി സുവാരസ്, ജാമി വാര്‍ഡി എന്നിവര്‍ക്കായിരുന്നു റൂണിയുടെ വോട്ടുകള്‍.

ജര്‍മ്മന്‍ നായകനും ബയേണ്‍ മ്യൂണിക്ക് താരവുമായ മാനുവല്‍ ന്യൂയര്‍ ജര്‍മ്മന്‍ ടോണി ക്രൂസിനെയും മെസ്യൂട് ഓസിലിനെയും ലെവന്‍ഡോസ്‌കിയെയും തിരഞ്ഞെടുത്തു. ബ്രസീല്‍ നായകനും ബാര്‍സ താരവുമായ ഡാനി ആല്‍വസിന്റെ വോട്ട് ലയണല്‍ മെസ്സിക്കായിരുന്നു.  നെയ്മറിന് രണ്ടാം വോട്ടും ലൂയിസ് സുവാരസിന് മൂന്നും വോട്ടും ഡാനി ആല്‍വെസ് നല്‍കിയപ്പോള്‍ ക്രിസ്റ്റ്യാനോയെ പൂര്‍ണമായി തഴഞ്ഞു.

ഇറ്റലി നായകന്‍ ജിയാന്‍ ലൂയി ബഫണ്‍ ആദ്യം മെസ്സിയെ തിരഞ്ഞെടുത്തപ്പോള്‍ ഉറുഗ്വായുടെ ഡീഗോ ഗോഡിന്‍ സുവാരസിനാണ് വോട്ട് നല്‍കിയത്. സ്‌പെയിനിന്റെ റയല്‍ താരം സെര്‍ജിയോ റാമോസ് ആദ്യ വോട്ട് ക്രിസ്റ്റ്യാനോയ്ക്ക് നല്‍കിയപ്പോള്‍ ആന്ദ്രെ ഇനിയേസ്റ്റക്ക് മൂന്നാം വോട്ടും മെസ്സിക്ക് രണ്ടാം വോട്ടും നല്‍കി.

Loading...

Leave a Reply

Your email address will not be published.

More News