Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:17 pm

Menu

Published on June 29, 2017 at 5:28 pm

ഇന്ത്യയില്‍ ബലാത്സംഗത്തില്‍ നിന്ന് രക്ഷനേടാന്‍ പശുവിന്റെ മുഖമൂടി ധരിക്കൂ

why-are-indian-women-wearing-cow-masks

ന്യൂദല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് മനുഷ്യര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. മനുഷ്യരേക്കാള്‍ പ്രാധാന്യം ലഭിക്കുന്നവരായി മാറിയിരിക്കുകയാണ് ഇന്ന് രാജ്യത്തെ കന്നുകാലികള്‍.

എന്നാല്‍ ഇതിനിടയില്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ ദിവസം തോറും വര്‍ദ്ധിച്ചുവരികയാണ്. ഓരോ 15 മിനിട്ടിലും രാജ്യത്ത് സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ‘എളുപ്പമാര്‍ഗം’ നിര്‍ദ്ദേശിച്ച് കൊണ്ടുള്ള വനിതാ ഫോട്ടോഗ്രാഫറുടെ ക്യാംപെയ്ന്‍ ശ്രദ്ധനേടുന്നത്. പശുവിന് മനുഷ്യരേക്കാള്‍ വിലയുള്ള ഇന്ത്യയില്‍ ബലാത്സംഗത്തിനിരയാകാതിരിക്കാന്‍ പശുവിന്റെ തലയുള്ള മുഖമൂടി ധരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് ക്യാംപെയിന്‍.

കൊല്‍ക്കത്ത സ്വദേശിയായ 23കാരി സുജാത്രോ ഘോഷാണ് വ്യത്യസ്ത ക്യാംപെയിനുമായി ലോകശ്രദ്ധ നേടിയത്. പശുവിന്റെ മുഖമുള്ള മുഖമൂടിയുമായി ഇന്ത്യാ ഗേറ്റിനു മുന്നില്‍ നില്‍ക്കുന്ന സ്ത്രീ, ക്ലാസ്സ് റൂമില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിനി, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഇരുപത്തി മൂന്നുകാരിയുടെ ക്യാംപെയിനിലൂടെ പ്രചരിക്കുന്നത്.

തന്റെ രാജ്യത്ത് സ്ത്രീകളേക്കാള്‍ പ്രാധാന്യം പശുക്കള്‍ക്കാണെന്നറിഞ്ഞ് അമ്പരന്നുപോയെന്ന് സുജാത്രോ പറയുന്നു. എവിടെയെങ്കിലും ഒരു പശു കൊല്ലപ്പെട്ടാല്‍ ഹിന്ദു തീവ്രവാദികള്‍ അതിന് കാരണക്കാരെന്ന് സംശയിക്കുന്നവരെ കൊല്ലുകയോ ക്രൂരമായി മര്‍ദ്ദിക്കുകയോ ആണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദാദ്രിയില്‍ ബീഫിന്റെ പേരില്‍ നടന്ന കൊലപാതകമാണ് തന്നെ ഇത്തരത്തിലൊരു ക്യാംപെയിനിലേക്ക് നയിച്ചതെന്നും സുജാത്രോ പറയുന്നു. സുജാത്രോയുടെ ക്യാംപെയിനിന് ഇന്ത്യന്‍ മാധ്യമങ്ങളെ കൂടാതെ അന്തര്‍ ദേശീയ മാധ്യമങ്ങളും വന്‍ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News